
തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ തിരുവല്ലത്തെ ബാറിൽ മദ്യ സൽക്കാരത്തിൽ പങ്കെടുത്ത മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ ബാറിന്റെ ലൈസൻസും എക്സൈസ് സസ്പെൻഡ് ചെയ്തു. വിശദീകരണം നൽകാൻ ബാർ ഉടമയ്ക്ക് നോട്ടീസ് നൽകി. മൂന്നു വർഷം മുമ്പ് നടന്ന സൽക്കാരത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്.
എക്സൈസ് ഇൻസ്പെക്ടർ വി.ജി. സുനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ആശ ആർ.എസ്, അഞ്ജന ജി. നായർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ബാർ ഉടമ സംഘടിപ്പിച്ച മദ്യപാർട്ടിയിൽ ഉദ്യോഗസ്ഥർ പങ്കെടുത്തതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ ചിത്രം സഹിതമാണ് എക്സൈസ് കമ്മിഷണർക്ക് പരാതി ലഭിച്ചത്.
എക്സൈസ് വിജിലൻസ് റിപ്പോർട്ട് പ്രകാരം, തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറായിരിക്കെ സുനിൽ കുമാർ യൂണിഫോമിൽ രണ്ട് വനിതാ ഓഫീസർമാർക്കൊപ്പം ബാർ സന്ദർശിക്കുകയും വീഞ്ഞും മറ്റ് ലഹരിപാനീയങ്ങളും ഉൾപ്പെടെയുള്ള ആതിഥ്യം സ്വീകരിക്കുകയും ചെയ്തെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |