SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.26 PM IST

പേരമരം ഈ ദിശയിലാണോ ഉള്ളത് ? വീട്ടിൽ പണം കുമിഞ്ഞുകൂടും

Increase Font Size Decrease Font Size Print Page
guava-tree

നിരവധി ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പേരയ്ക്ക. വിറ്റാമിൻ സി,​ ഫെെബ‌ർ,​ ആന്റിഓക്സിഡന്റുകൾ,​ പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണിത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക സഹായിക്കുന്നു. അതിനാൽതന്നെ മിക്ക വീടുകളിലും പേരമരം കാണാം. എന്നാൽ പേരമരവും വാസ്തുവും തമ്മിൽ ബന്ധമുണ്ടെന്ന് പലർക്കും അറിയില്ല.

വാസ്തുശാസ്ത്രമനുസരിച്ച് പേരയ്ക്ക ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ് ശുക്രൻ. വീട്ടിൽ ഒരു പേരമരം നടുന്നത് ശുക്രനെ പ്രീതിപ്പെടുത്തുമെന്നാണ് വിശ്വാസം. ഇത് വീട്ടിൽ സന്തോഷവും സമാധാനവും കൊണ്ടുവരുന്നു. വീടിന്റെ വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിൽ പേരമരം നടുന്നതാണ് ഉത്തമം. ഇത് നെഗറ്റീവ് എനർജിയെ വീട്ടിൽ നിന്ന് അകറ്റിനിർത്തുന്നു. വീടിന്റെ വടക്ക് ദിശ കുബേരന്റെ സ്ഥാനമായി കണക്കാക്കുന്നു.

ഈ ദിശയിൽ പേരമരം നടുന്നത് സാമ്പത്തിക തടസങ്ങൾ നീങ്ങാനും വരുമാനം വർദ്ധിക്കാനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വീട്ടിൽ പേരമരം ഉള്ളത് നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നുവെന്നും വാസ്തുവിൽ പറയുന്നുണ്ട്. എന്നാൽ വീട്ടിൽ പേരമരം നടുമ്പോൾ അത് ഉണങ്ങിപ്പോകാതെ നോക്കേണ്ടത് അത്യാവശ്യമാണ്. ഉണങ്ങിയമരം വീട്ടുമുറ്റത്ത് നിൽക്കുന്നത് വാസ്തുപ്രകാരം അത്ര നല്ലതല്ല.

അതേസമയം, നെല്ലിമരം വീട്ടിന്റെ പരിസരത്ത് നടുന്നതും ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയും കൊണ്ടുവരുമെന്ന് വാസ്തുവിൽ പറയുന്നു. ഇത് വീടിന്റെ വടക്കുഭാഗത്ത് നട്ടുവളർത്തുന്നതാണ് നല്ലത്. ഈ ഭാഗത്ത് നെല്ലിമരം ഉണ്ടെങ്കിൽ കുടുംബത്തിന് സമ്പത്തിന്റെ കാര്യത്തിൽ ഒരു കുറവും വരില്ലെന്നാണ് വിശ്വാസം. പൂജാമുറിയിൽ നെല്ലിക്ക സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജിയെ അകറ്റുന്നതായി വാസ്തുവിൽ പറയുന്നു.

TAGS: VASTU, TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY