SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.04 PM IST

ഞെട്ടിച്ച് രജീഷ വിജയൻ ; മസ്തിഷക മരണം ടീസർ, ഫെബ്രുവരി 27ന് റിലീസ്

Increase Font Size Decrease Font Size Print Page
ss

ഫെബ്രു. 27ന് റിലീസ്

കൃഷാന്ദിന്റെ സംവിധാനത്തിൽ എത്തുന്ന മസ്തിഷ്ക മരണം രണ്ടാമത്തെ ടീസർ പുറത്തിറക്കി. സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രം ടൈറ്രിൽ പോലെ വ്യത്യസ്തമായ ടീസർ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. മസ്തിഷ്ക മരണം- എ ഫ്രാങ്കെൻ ബൈറ്റിംഗ് ഒഫ് സൈമൺസ് മെമ്മറീസ്" എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. 2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്‌ചാത്തലത്തിലാണ്‌ ചിത്രം അവതരിപ്പിക്കുന്നത്. ലോക, ബ്ലേഡ് റണ്ണർ എന്നീ ചിത്രങ്ങളുടേത് പോലെ വ്യത്യസ്തമായ കഥാലോകം സൃഷ്ടിക്കുന്നതാണ് ചിത്രം. രജിഷ വിജയൻ, നിരഞ്ജ് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലിം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവർ നിർണായക വേഷങ്ങൾ ചെയ്യുന്നു. സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നു ." ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചന നിർവഹിക്കുന്ന ചിത്രം കൂടി ആണ്.

അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നീ ബാനറിൽ ആണ് നിർമ്മാണം. ഫെബ്രുവരി 27ന് റിലീസ് ചെയ്യും.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY