SignIn
Kerala Kaumudi Online
Wednesday, 22 April 2026 6.01 AM IST

സൺ എൻ എക്സ് ടിയിൽ മിണ്ടിയും പറഞ്ഞും

Increase Font Size Decrease Font Size Print Page
ss

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ "മിണ്ടിയും പറഞ്ഞും" സൺ എൻ എക്സ് ടി ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു. ഇമോഷണൽ ഡ്രാമയായ മിണ്ടിയും പറഞ്ഞും അരുൺ ബോസ് സംവിധാനം ചെയ്യുന്നു. ‘ദി ഗിഫ്റ്റ് ഓഫ് ദ മാഗി’ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പ്രണയം, ക്ഷമ, പറയാതെ പോകുന്ന വികാരങ്ങൾ കേന്ദ്രബിന്ദുവായി സ്വീകരിക്കുന്നു . യുഎഇയിൽ ജോലിചെയ്യുന്ന സനലും, കേരളത്തിൽ താമസിക്കുന്ന ലീനയും തമ്മിലുള്ള ബന്ധമാണ് കഥയുടെ അടിസ്ഥാനം. ദൂരം കാരണം പിരിഞ്ഞ് ജീവിക്കേണ്ടി വരുന്നുണ്ടെങ്കിലും വികാരപരമായി ഒരേ മനസ്സിൽ സഞ്ചരിക്കുന്ന രണ്ടുപേർ തമ്മിലുള്ള അടുപ്പവും, ബന്ധം നിലനിർത്തുന്നതിന് വേണ്ടി അവരുടെ വിട്ടുവീഴ്ചകളും, ദൈനംദിന നിമിഷങ്ങളും മലയാളികൾക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ ശക്തമായ വികാര നിമിഷങ്ങളാൽ സമ്പന്നമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതേസമയം 4000 ത്തിൽ അധികം സിനിമകളും, 44ലധികം ലൈവ് ടിവി ചാനലുകളും, അടക്കം ഏഴിലധികം ഭാഷകളിലായി സൺ എൻഎക്സ് ടി വ്യാപിച്ചു കിടക്കുന്നു.

TAGS: SSF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.