
ചേർത്തല: കെ.സി.വേണുഗോപാൽ ദേവസ്വം മന്ത്രിയായിരുന്ന സമയത്താണ് ശബരിമലയിൽ പോറ്റിയെ കേറ്റിയതെന്നും കോൺഗ്രസാണ് ഇതിനു കൂട്ടുനിന്നതെന്നും അതിന്റെ തെളിവുകളാണ് പുറത്തുവരുന്നതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എൽ.ഡി.എഫ് ജനകീയ മുന്നേറ്റ യാത്രയിൽ ചേർത്തല മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് കൺവീർ അടൂർ പ്രകാശിനെ എസ്.ഐ.ടി ചോദ്യം ചെയ്തതോടെ കോൺഗ്രസിന്റെ പലരും കുടുങ്ങും. ശബരി മലയിലെ സ്വർണം അപഹരിച്ചവർ എത്ര ഉന്നതരായാലും ശിക്ഷ ഉറപ്പാക്കാൻ എൽ.ഡി.എഫ് ആർജവം കാണിക്കും. എന്നാൽ കോൺഗ്രസിന് ഇത് പറയാൻ കഴിയില്ല. അവിടെയാണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വ്യത്യാസം. എൽ.ഡി.എഫ് മൂന്നാമതും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ എ.എം.ആരിഫ് അധ്യക്ഷത വഹിച്ചു. മന്ത്രി പി. പ്രസാദ്, നേതാക്കളായ സി.എസ്. സുജാത, എം.സ്വരാജ്, കെ.പ്രസാദ്, ആർ. നാസർ, ടി.ജെ.ആഞ്ചലോസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |