
കൊച്ചി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കോഴിക്കോട് ആർട്ടിസ്ട്രി ഷോറൂമിൽ ലൈറ്റ്വെയിറ്റ് ആഭരണങ്ങൾക്കായി എക്സ്ക്ലൂസീവ് സോൺ ആരംഭിച്ചു. ആർട്ടിസ്ട്രി ഷോറൂമിനുള്ളിൽ ഒരു സ്വതന്ത്ര ഇൻസ്റ്റോർ സോൺ ആയാണ് ഇത് രൂപകല്പ്ന ചെയ്തിരിക്കുന്നത്.
മലബാർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി വീരാൻകുട്ടി, നടി ദേവിക സഞ്ജയ് എന്നിവർ ചേർന്ന് ലൈറ്റ് വെയിറ്റ് സോണിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റീട്ടെയിൽ ഹെഡ് (കേരള) ആർ. അബ്ദൂൾ ജലീൽ, റീജ്യണൽ ഹെഡ് സുബൈർ എം.പി, സോണൽ ഹെഡ് ജാവേദ് മിയാൻ, ഷോറൂം ഹെഡ് സക്കീർ ഹുസൈൻ, മറ്റ് മാനേജ്മെന്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മലബാർ ഗ്രൂപ്പ് എല്ലായ്പ്പോഴും പ്രാധാന്യം നൽകുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |