
പത്ത് വർഷം ഭരിച്ചിട്ടും തന്നത് കൈകാര്യം ചെയ്യാനറിയാതെ കേന്ദ്രമൊന്നും തരുന്നില്ലെന്ന് പറഞ്ഞ് വിവാദമുണ്ടാക്കുന്നു. തിരഞ്ഞടുപ്പിന് പത്ത് ദിവസം മുമ്പ് വെറുതെ ഇങ്ങനെ പറഞ്ഞാൽ കാര്യങ്ങൾ മനസിലാക്കാൻ കഴിവുള്ള ജനങ്ങൾ അതൊക്കെ തള്ളിക്കളയും. പത്ത് കൊല്ലം യു.പി.എ സർക്കാർ ഭരിച്ചപ്പോൾ 42,000 കോടിയാണ് തന്നത്. ബി.ജെ.പി ഭരിച്ചപ്പോൾ പത്ത് വർഷം കൊണ്ട് 1,82,000 കോടിയാണ് തന്നത്. കേന്ദ്രം തരുന്നുണ്ട്,പക്ഷേ എടുക്കാൻ കഴിവില്ല. വികസന കാഴ്ചപ്പാടുള്ള കരുത്തുറ്റ സർക്കാരുണ്ടെങ്കിലേ മോദിയുടെ കാഴ്ചപ്പാടിലുള്ള വികസനം നടക്കൂ. പത്ത് വർഷം കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മോദി ശക്തമാക്കി.
രാജീവ് ചന്ദ്രശേഖർ
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ
അധിക പ്രോത്സാഹന
ബോണസ് നിറുത്തരുത്:
ടി.പി രാമകൃഷ്ണൻ
നെല്ലിന് നൽകുന്ന അധിക പ്രോത്സാഹന ബോണസ് നിറുത്തലാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനം അടിയന്തിരമായി പിൻവലിക്കണം. അധിക ബോണസിലൂടെ ഗോതമ്പും അരിയും രാജ്യത്ത് അധികമായി സംഭരിക്കുകയാണ്. ഇത് പൊതുഖജനാവിന് ബാദ്ധ്യതയാണെന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്. സംസ്ഥാനത്തിന്റെ ഭക്ഷ്യ സ്വയം പര്യാപ്തതയെ ദുർബലപ്പെടുത്താനുള്ള ഇടപെടലാണിത്. സംസ്ഥാന സർക്കാർ നെല്ല് സംഭരണത്തിനായി കിലോക്ക് 6.31 രൂപയാണ് അധികമായി നൽകുന്നത്. കേന്ദ്ര സർക്കാർ നൽകുന്ന തുക സമയത്തിന് ലഭിക്കാത്ത സ്ഥിതിയാണ്.
-ടി.പി രാമകൃഷ്ണൻ
എൽ.ഡി.എഫ് കൺവീനർ
എസ്.ഐ.ടി
അന്വേഷണം ചത്തു
ശബരിമലയുടെ എസ്.ഐ.ടി അന്വേഷണം ചത്തു. എൽ.ഡി.എഫ് - യു.ഡി.എഫ് കുറുവാസംഘം അതിനെ കൊന്നു. ബി.ജെ.പി ആദ്യഘട്ടത്തിലെ എസ്.ഐ.ടി അന്വേഷണം പര്യാപ്തമല്ലെന്ന് പറഞ്ഞിരുന്നു. കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നാണ് ബി.ജെ.പി അന്നുമുതൽ ആവശ്യപ്പെടുന്നത്. സ്വർണക്കൊള്ള കേസിൽ ഉൾപ്പെട്ട നേതാക്കളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എസ്.ഐ.ടിക്ക് സാധിക്കില്ല. ശബരിമല കൊള്ളയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കേന്ദ്ര ഏജൻസി നടത്തണം.
അനൂപ് ആന്റണി
ബി.ജെ.പി സംസ്ഥാന
ജനറൽ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |