SignIn
Kerala Kaumudi Online
Thursday, 12 March 2026 3.12 AM IST

ബി.ജെ.പിയുടെ തദ്ദേശ ജനപ്രതിനിധികൾക്ക് മോദിയുടെ വിരുന്ന്

Increase Font Size Decrease Font Size Print Page
s

തൃശൂർ: കേരളത്തിൽ ആദ്യമായി അധികാരം പിടിച്ച തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർമാർക്കു പുറമേ, സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ ജയിച്ച മറ്റു ബി.ജെ.പി അംഗങ്ങൾക്കും പ്രധാനമന്ത്രിയുടെ ക്ഷണം.

അടുത്തദിവസം കേരള എക്‌സ് പ്രസിൽ 115 ജനപ്രതിനിധികൾ പുറപ്പെടും. രാത്രി പ്രധാനമന്ത്രിയുടെ വസതിയിൽ വിരുന്നിലും പങ്കെടുക്കും.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ദൽഹി പ്രവാസ് യാത്ര എന്ന പേരിലാണ് ഇതു സംഘടിപ്പിക്കുന്നത്.

കോയമ്പത്തൂർ, വിജയവാഡ, നാഗ്പൂർ, ഗ്വാളിയോർ, ആഗ്ര, ഡൽഹി തുടങ്ങിയിടങ്ങളിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. ഡൽഹി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ദേശീയ അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനത്ത് സ്വീകരിക്കും.

പിറ്റേന്ന് പാർലമെന്റ്, രാഷ്ട്രപതി ഭവൻ എന്നിവ സന്ദർശിക്കും. തുടർന്നുള്ള ദിവസം പാർട്ടി ആസ്ഥാനത്ത് നടക്കുന്ന ശിൽപ്പശാലകളിലും പങ്കെടുക്കും. തിരുവനന്തപുരം മേയർ, ഡെപ്യൂട്ടി മേയർ, നഗരസഭ ചെയർമാന്മാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടാകും.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.