SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.54 PM IST

ശ്രീകുമാരൻ തമ്പിക്കും ജി.വിജയരാഘവനും തങ്ങൾകുഞ്ഞ് മുസലിയാർ പുരസ്കാരം

Increase Font Size Decrease Font Size Print Page
d

കൊല്ലം: ടി.കെ.എം ട്രസ്റ്റ് സ്ഥാപകൻ തങ്ങൾ കുഞ്ഞ് മുസലിയാരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ തങ്ങൾകുഞ്ഞ് മുസലിയാർ പുരസ്കാരം ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്കും ടെക്നോപാർക്ക് ചീഫ് എക്സി.ഓഫീസറായിരുന്ന ജി.വിജയരാഘവനും. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 14ന് രാവിലെ 10.30ന് ടി.കെ.എം എൻജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരങ്ങൾ നൽകും.

കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസിലർ ഡോ.സജി ഗോപിനാഥ് അനുസ്മരണ പ്രഭാഷണം നടത്തും. ടി.കെ.എം കോളേജ് ട്രസ്റ്റിന്റെ നവീകരിച്ച ലോഗോ ട്രസ്റ്റ് പ്രസിഡന്റ് ഷഹാൽ ഹസൻ മുസലിയാരും ട്രഷറർ ജലാലുദ്ദീൻ മുസലിയാരും ചേർന്ന് പ്രകാശനം ചെയ്യും. ട്രസ്റ്റ് മെമ്പർ ഖാലിദ് മുസലിയാർ, ജമാലുദ്ദീൻ മുസലിയാർ, ഡോ.എസ്.അയൂബ് എന്നിവർ സംസാരിക്കും. പത്രസമ്മേളനത്തിൽ ട്രസ്റ്റ് മെമ്പർ ജമാലുദ്ദീൻ മുസലിയാർ, എക്സി.ഡയറക്ടർ ഡോ.എസ്.അയൂബ്, ടി.കെ.എം എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.എ.സാദിഖ്, ഡോ.ഗൗരി മോഹൻ, ഖൈസ് മുസലിയാർ എന്നിവർ പങ്കെടുത്തു.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.