
നെടുമങ്ങാട്: കരകുളം,ഏണിക്കര ഭാഗങ്ങളിൽ കഞ്ചാവും മറ്റ് ലഹരി മരുന്നുകളും എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളായ അസം സ്വദേശി മിനാറാബീഗവും കാമുകൻ മുജീബുൽ റഹ്മാനും ഒന്നേകാൽ കിലോ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി.കഞ്ചാവ് ചില്ലറ വില്പന നടത്തുന്നതിനു ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും കണ്ടെത്തി.നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ സി.വിയുടെ നേതൃത്വത്തിൽ എട്ടാംകല്ല് കെൽട്രോൺ ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.കഞ്ചാവുമായി വന്ന മിനാറാബീഗത്തിനൊപ്പമുണ്ടായിരുന്ന മുജീബ് എന്ന മുജീബുൽ റഹ്മാൻ ഓടി രക്ഷപ്പെട്ടെങ്കിലും ഇയാളെ കരകുളം വിദ്യാധിരാജപുരം ഭാഗത്തുവച്ച് മൽപ്പിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നു. അസി. എക്സൈസ് ഇൻസ്പെക്ടർ ബിജു.എസ്, പ്രിവന്റിവ് ഓഫീസർ ഷിൻരാജ് കെ.എസ് ,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സജി.പി , സിവിൽ എക്സൈസ് ഓഫീസർമാരായ ഷജിം , കിരൺ, ആദർശ്, ജിഷ്ണു , അസർ, ലിപിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വീവ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഗോപിനാഥ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |