SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.11 PM IST

വഴക്ക് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചയാളെ മർദ്ദിച്ച പ്രതി അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
eeee

നെയ്യാറ്റിൻകര: ഭാര്യയുടെ വീട്ടിലെത്തി ബഹളം വച്ചയാളെ അനുനയിപ്പിച്ച പൊതുപ്രവർത്തകന് മർദ്ദനം. ചെങ്കൽ കോയിക്കൽ ഹൗസിൽ സൂരജ് കുമാറിനെ (52) മർദ്ദിച്ച ഫോർട്ട് സ്വദേശി ജയകൃഷ്‌ണനെ നെയ്യാറ്റിൻകര പൊലീസ് പിടികൂടി.

കഴിഞ്ഞ ദിവസം രാത്രി 12ഓടെ ജയകൃഷ്‌ണൻ ചെങ്കലിന് സമീപമുള്ള ഭാര്യയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതറിഞ്ഞ് പാറശാല പൊലീസ് സ്ഥലത്തെത്തിയിരുന്നു. ബഹളം കേട്ടെത്തിയ സൂരജ് കുമാറിനോട് ജയകൃഷ്ണനെ നെയ്യാറ്റിൻകര കൃഷ്ണൻകോവിലിന് സമീപത്തെ വീട്ടിലെത്തിക്കാൻ പൊലീസ് നി‌‌ർദ്ദേശിക്കുകയായിരുന്നു.

സ്വന്തം ബൈക്കിൽ വീട്ടിലെത്തിച്ച ശേഷം മടങ്ങാൻ ശ്രമിക്കുമ്പോൾ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി തറയിലെറിഞ്ഞ് നശിപ്പിച്ച ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. നാട്ടുകാ‌രാണ് സൂരജിനെ ആശുപത്രിയിലെത്തിച്ചത്. ആക്രമിച്ചശേഷം ഒളിവിൽപ്പോയ ജയകൃഷ്‌ണനെ നെയ്യാറ്റിൻകര പൊലീസ് കോടതിയിൽ ഹാജരാക്കി.

TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY