
കോട്ടയം: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ശബരിമല സ്വർണക്കൊള്ളകേസ് അട്ടിമറിക്കുമെന്ന് കേരളാ കോൺഗ്രസ് (എം ) ചെയർമാൻ ജോസ് .കെ.മാണി എം.പി. എൽ.ഡി.എഫിന്റെ മദ്ധ്യമേഖല വികസനമുന്നേറ്റ ജാഥയോടനുബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം ഇപ്പോൾ എങ്ങോട്ടാണ് പോകുന്നതെന്ന് എല്ലാവർക്കും മനസിലാകുന്നുണ്ട്. അന്വേഷണം നടക്കുകയാണ്. എൽ.ഡി.എഫിന് ഒന്നും മറയ്ക്കാനില്ല. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോയിൽ നിന്നവരെല്ലാം കുറ്റക്കാരാണെന്ന് പറയാനാവില്ല. അവരെ എല്ലാം പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും പറയുന്നില്ല. അങ്ങനെ പറഞ്ഞാൽ സോണിയ ഗാന്ധിയെ ആദ്യം പുറത്താക്കണ്ടേ. ആന്റോ ആന്റണിക്കെതിരായ ആരോപണം പരിശോധിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |