SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.52 PM IST

കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
arr

ആലപ്പുഴ: മാവേലിക്കരയിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദ്ദിച്ച സ്വകാര്യബസ് ജീവനക്കാർ അറസ്റ്റിൽ. മിഥുൻമോൻ, ദേവപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. മാവേലിക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ എബി മോനാണ് മർദ്ദനമേറ്റത്. മാവേലിക്കര- മാന്നാർ റൂട്ടിൽ കാരാൺമ ജംഗ്ഷനിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ബസിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. കെ.എസ്.ആർ.ടി.സി ബസിന് കുറുകെ സ്വകാര്യ ബസ് നിർത്തിയ ശേഷം ജീവനക്കാർ എബിമോന്റെ മുഖത്തടിച്ചതായും മർദ്ദനം തടയാൻ ശ്രമിച്ച കണ്ടക്ടറുടെ ക്യാഷ് ബാഗ് തട്ടിത്തെറിപ്പിച്ചതായും കെ.എസ്.ആർ.ടി.സി അധികൃതർ നൽകിയ പരാതിയിൽ പറയുന്നു.

പ്രതികളെ റിമാൻഡ് ചെയ്തു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY