SignIn
Kerala Kaumudi Online
Wednesday, 11 March 2026 4.21 AM IST

വർഗീയതയെയും മതരാഷ്ട്ര വാദത്തെയും ഒരുമിച്ച് എതിർക്കണം: മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
pinarayi

കുണിയ (കാസർകോട്): അടിച്ചമർത്തപ്പെട്ടവന്റെ വർഗ്ഗവും ഭാഷയും വേഷവും വിശ്വാസവും നോക്കാതെ ഇരകൾക്ക് ഒപ്പമാണ് നിൽക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർഗീയതക്കും മതരാഷ്ട്രീയ വാദങ്ങൾക്കുമെതിരെ മത മൈത്രിയും സൗഹാർദ്ദവും ഊട്ടിയുറപ്പിച്ചു മുന്നോട്ടു പോകണം. കാസർകോട് കുണിയയിൽ സമസ്തയുടെ നൂറാമത് അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളാനും, മതനിരപേക്ഷതയെയും നാടിന്റെ സംസ്‌കാരത്തെയും വലിയൊരളവിൽ ശക്തിപ്പെടുത്താനും കഴിഞ്ഞതിൽ സമസ്തക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. മതനിരപേക്ഷ നിലപാട് കൊണ്ടേ വർഗീയതയെ ചെറുക്കാൻ കഴിയൂ എന്ന സമസ്തയുടെ നിലപാട് വർത്തമാനകാല സാമൂഹ്യ അന്തരീക്ഷത്തിൽ പ്രത്യാശ നൽകുന്നതാണ്.

ന്യൂനപക്ഷ ജനവിഭാഗവും മത പ്രത്യയശാസ്ത്രം പിന്തുടരുന്നവരും ഒരുമിച്ചു നിന്ന് പ്രതിരോധം തീർക്കണമെന്ന ബോധം സമൂഹത്തിൽ ഉണർത്താൻ സമസ്തയ്ക്ക് കഴിഞ്ഞു. ലോക നവോത്ഥാന പോരാട്ടങ്ങളിൽ യൂറോപ്പ്യൻ നവോത്ഥാനം വിജയിക്കാതെ വന്നപ്പോൾ ,മുസ്ലിം സമുദായത്തിലെ നവോത്ഥാനത്തിനായി വിദ്യാഭ്യാസ പുരോഗതിയിലേക്കും വൈജ്ഞാനിക വെളിച്ചത്തിലേക്കും സഞ്ചരിക്കുകയായിരുന്നു സമസ്ത. അധിനിവേശ വിരുദ്ധ പോരാട്ടത്തിന് സമസ്ത ജനങ്ങളെ ഒരുമിച്ച് അണിനിരത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ജിഫ്രി തങ്ങൾക്ക് അഭിനന്ദനം

സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ പ്രത്യേകം അഭിനന്ദിച്ചാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും. ജിഫ്രി തങ്ങൾ പ്രകടിപ്പിച്ച വികാരത്തിനൊപ്പമാണ് താനും. അദ്ദേഹം സമുദായത്തെ നയിക്കുന്നതിൽ പ്രത്യാശ പങ്കു വയ്ക്കുകയാണ്. കാലം ഏൽപ്പിച്ച ദൗത്യമാണ് അദ്ദേഹം നിറവേറ്റുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 പെ​രു​ന്നാ​ളി​ന് ​മൂ​ന്ന് ദി​വ​സം​ ​അ​വ​ധി വേ​ണ​മെ​ന്ന് ​സ​മ​സ്ത
ഈ​ദ് ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ​സം​സ്ഥാ​ന​ത്ത് ​മൂ​ന്ന് ​ദി​വ​സം​ ​ഔ​ദ്യോ​ഗി​ക​ ​അ​വ​ധി​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ​കാ​സ​ർ​കോ​ട് ​കു​ണി​യ​യി​ൽ​ ​സ​മാ​പി​ച്ച​ ​സ​മ​സ്ത​ ​നൂ​റാം​ ​വാ​ർ​ഷി​ക​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​പ്ര​മേ​യ​ത്തി​ലൂ​ടെ​ ​സ​ർ​ക്കാ​രി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളി​ലെ​ ​പെ​രു​ന്നാ​ൾ​ ​അ​വ​ധി​ ​കേ​ര​ള​ത്തി​ലും​ ​ന​ട​പ്പി​ലാ​ക്ക​ണം.
മു​ശാ​വ​റ​ ​അം​ഗം​ ​ബാ​ക്കോ​ഡ് ​മൊ​യ്തീ​ൻ​കു​ട്ടി​ ​ഫൈ​സി​യാ​ണ് ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​നി​ല​വി​ൽ​ ​ന​ൽ​കു​ന്ന​ ​അ​വ​ധി​ ​കു​ടും​ബ​ ​ബ​ന്ധ​ങ്ങ​ൾ​ ​പു​തു​ക്കു​ന്ന​തി​നും​ ​മ​ത​പ​ര​മാ​യ​ ​ച​ട​ങ്ങു​ക​ൾ​ക്കും​ ​തി​ക​യാ​തെ​ ​വ​രു​ന്നു.​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​അ​വ​ധി​ ​ന​ൽ​കു​ന്ന​ ​കാ​ര്യം​ ​ഇ​വി​ടെ​യും​ ​മാ​തൃ​ക​യാ​ക്ക​ണം.​ ​
അ​വ​ധി​ക്കാ​ര്യം​ ​സ​മ​സ്ത​ ​നേ​താ​ക്ക​ൾ​ ​ഇ​ന്ന​ലെ​ ​വേ​ദി​യി​ലെ​ത്തി​യ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​യും​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു.

TAGS: CM PROGRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.