SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.32 PM IST

 ചെറുവിമാനം തകർന്നു വീണു ക്യാപ്ടനും ട്രെയിനിക്കും അദ്ഭുതരക്ഷ

Increase Font Size Decrease Font Size Print Page
d

വിജയപുര: കർണാടകയിൽ സ്വകാര്യ ചെറുവിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന ക്യാപ്ടനും ട്രെയിനി പൈലറ്റും അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിൽനിന്ന് ഇരുവരും ‘ഇജക്ട്’ ചെയ്യുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻജിൻ തകരാറാണെന്നാണ് പ്രാഥമിക നിഗമനം.

ഞായറാഴ്ച ഉച്ചയ്ക്ക് വിജയപുര ജില്ലയിലെ മംഗലാപുരം ഗ്രാമത്തിലാണ് സംഭവം. രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന റെഡ് ബേർഡ് ഏവിയേഷന്റെ വിമാനം പാടത്ത് തകർന്നുവീഴുകയായിരുന്നു. ആഘാതത്തിൽ വിമാനം മൂന്ന് കഷ്ണങ്ങളായി.

ബബലേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം. വിശദമായ അന്വേഷണം നടത്തുമെന്നും കലബുറഗിയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്നു വിമാനമെന്നും പൊലീസ് അറിയിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY