SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.31 PM IST

പൊതു സ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് മദ്യകുപ്പി കൊണ്ട് മർദ്ദിച്ചു

Increase Font Size Decrease Font Size Print Page
sathi

ബേപ്പൂർ: പൊതു സ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ മദ്യകുപ്പി കൊണ്ട് മർദ്ദിച്ചതായി പരാതി. നല്ലളം സ്വദേശി ഇ റജീഷി (40)നാണ് മർദ്ദനമേറ്റത്. നല്ലളം സ്വദേശി അഭിഷേകാണ് മർദ്ദിച്ചത്. നല്ലളം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പരാതിക്കാരനായ റജീഷും കുടുംബവും ടൂർ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയിൽ നല്ലളം, കുന്നുമ്മൽ റോഡിൽ മദ്യപിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം. നല്ലളം എസ്.എച്ച്.ഒ എസ്.വി ബിജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

TAGS: CASE DIARY, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY