
തിരുവനന്തപുരം: അണ്ടർ 20 അന്തർ ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തലസ്ഥാനത്ത് തുടക്കമായി.ഇന്നലെ നടന്ന വാശിയേറിയ മത്സരത്തിൽ കോട്ടയം സഡൻ ഡെത്തിൽ എറണാകുളത്തിനെയും (8-9) കാസർകോഡ് കൊല്ലത്തിനെയും (4-2) തറപ്പറ്റിച്ചു. എറണാകുളവും കൊല്ലവും ടൂർണമെന്റിൽ നിന്നും പുറത്തായി.പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ സഡൻ ഡെത്തിലായിരുന്നു കരുത്തരായ എറണാകുളത്തെ കോട്ടയം പരാജയപ്പെടുത്തിയത്.
നിശ്ചിത സമയത്ത് ഇരുടീമും സമനില പാലിച്ചതോടെ മത്സരം പെനൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഇരുടീമിന്റെയും ആദ്യ അഞ്ച് കിക്കുകൾ ലക്ഷ്യം കണ്ടതോടെ മത്സരം സഡൻ ഡെത്തിലായി. സഡൻ ഡെത്തിൽ എറണാകുളത്തിനായി മൂന്നാം കിക്കെടുത്ത എബിൻ ടോമിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് തെറിച്ചതോടെ മത്സരം കോട്ടയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
രണ്ടാം മത്സരത്തിൽ കൊല്ലത്തിനെ രണ്ടിനെതിരെ നാലുഗോളിനാണ് കാസർ കോഡ് തകർത്തത്. ഹേമന്ത് സനൽകുമാർ (പെനാൽറ്റി),മുഹമ്മദ് സിനാൻ,നിഹാദ് അലി,അൽത്താഫ് എന്നിവരാണ് കാസർകോഡിന്റെ സ്കോറർമാർ. ആൽഗസൽ,റിജി കൃഷ്ണൻ എന്നിവർ കൊല്ലത്തിനായി ഗോളുകൾ നേടി.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മന്ത്രി വി.ശിവൻകുട്ടി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.നംതിട്ടയെയും നേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |