SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.50 PM IST

മാസ്റ്റേഴ്സ് ടെന്നിസ് : സതീഷ് കുമാർ ജേതാവ്

Increase Font Size Decrease Font Size Print Page
satheesh-kumar

തിരുവനന്തപുരം : ട്രിവാൻഡ്രം ടെന്നിസ് ക്ളബിൽ നടക്കുന്ന എ.ടി.പി 400 സിരീസ് മാസ്റ്റേഴ്സ് ടെന്നിസ് ടൂർണമെന്റിലെ 80 വയസിൽ അധികം പ്രായമുള്ളവരുടെ വിഭാഗത്തിൽ ടോപ്‌സീഡ് സതീഷ് കുമാർ ജേതാവായി.ഫൈനലിൽ കൃഷ്ണൻ നായരെ 6-0,6-1 എന്ന സ്കോറിനാണ് കീഴടക്കിയത്. ടി.ടി.സി മുൻ പ്രസിഡന്റാണ് സതീഷ് കുമാർ. 75 വയസിലധികം പ്രായമുള്ളവരുടെ വിഭാഗത്തിൽ ഗോവിന്ദ് കൃഷ്ണയെ 6-4,6-3ന് തോൽപ്പിച്ച് മണിവാക്കം കിരീടം നേടി. മറ്റ് ഏജ് കാറ്റഗറികളിൽ മത്സരം പുരോഗമിക്കുകയാണ്. ടൂർണമെന്റ് 12ന് സമാപിക്കും.

TAGS: NEWS 360, SPORTS, TENNIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY