
ആട് 3 പോസ്റ്റർ
ആടിന്റെ രണ്ടുപതിപ്പുകളിലെയും കഥാപാത്രങ്ങൾ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ചവരാണ്. ഷാജി പാപ്പനും, ഡ്യൂഡും ,അറക്കൽ അബുവും ,സാത്താൻ സേവ്യറും ,സർബത്ത് ഷബീറും, ക്യാപ്റ്റൻ ക്ലീറ്റസ്സും, പി.പി. ശശിയുമൊക്കെയാണ് ആടിലെ പ്രധാന കഥാപാത്രങ്ങൾ. ആട് 3 യിലും ഇതേ കഥാപാത്രങ്ങൾ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഈ ഏഴു കഥപാത്രങ്ങളെ പ്രേക്ഷകർ മുമ്പ് എങ്ങനെ കണ്ടു അതേ രൂപത്തിലും വേഷവിധാനത്തിലും തന്നെയാണ് ആട്-3 യിലും എത്തുന്നത്. ഈ കഥാപാത്രങ്ങളുടെ ഒറിജിനൽ ലുക്ക് അണിയറ പ്രവർത്തകർ പുറത്തിറക്കി. ഈ അഭിനേതാക്കളുടെ തന്നെ മറ്റൊരു രൂപത്തിലും ഭാവത്തിലും,വേഷത്തിലുമുള്ള പോസ്റ്റർ മുമ്പ് പുറത്തുവിട്ടിരുന്നു.
ആടിലെ പ്രധാന കഥാപാത്രങ്ങൾ ആരീതിയിൽ പ്രത്യക്ഷ പ്പെട്ടത് പ്രേക്ഷകർക്ക് ഏറെ കൗതുകവും, ആകാംക്ഷയും സമ്മാനിച്ചു. ഈ അവസരത്തിലാണ് ഒറിജിനൽ ലുക്കിൽത്തന്നെ ഇപ്പോൾ പുതിയ പോസ്റ്റർ പുറത്തിറക്കിയത് . ഈ വൈരുദ്ധ്യം തന്നെയാണ് ആട്-3 എന്ന സിനിമയെ വ്യത്യസ്ഥമാക്കുന്നതും. ജയസൂര്യ, വിനായകൻ, സണ്ണി വയ്ൻ, വിജയ് ബാബു,ധർമ്മജൻ ബോൾഗാട്ടി, ഇന്ദ്രൻസ്, ഹോളിവുഡ് താരം കെയ്റ്റ്, എന്നിവരുടെ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. അജു വർഗീസ്. ആൻസൺ പോൾ, രൺജി പണിക്കർ,നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്,സുധികോപ്പ, ചെമ്പിൽ അശോകൻ നെൽസൺ, ഉണ്ണിരാജൻ.പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യ ഫിലിം കമ്പനി എന്നീ ബാനറിൽ വിജയ് ബാബു, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.ഛായാഗ്രഹണം - അഖിൽ ജോർജ് .സംഗീതം ഷാൻ റഹ്മാൻ. പി.ആർ. ഒ വാഴൂർ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
