SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.32 PM IST

അന്ന് ആർത്തവ ദിനങ്ങൾ, നന്നാക്കാമായിരുന്നെന്ന് അയേഷ

Increase Font Size Decrease Font Size Print Page
ss

ധുരന്ദർ സിനിമയിലെ ഷെറാവത്ത് ഗാനത്തിൽ തിളങ്ങിഅയേഷ ഖാൻ

രൺവീർ സിംഗ് നായകനായി ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ദർ സിനിമയിൽ കിടിലൻ നൃത്തച്ചുവടുകളുള്ള ഷെറാവത്ത് എന്ന പാട്ട് ഇൻസ്റ്റഗ്രാം റീലുകൾ ഭരിക്കുമ്പോൾ ഗാന ചിത്രീകരണത്തിലെ അനുഭവങ്ങൾ പങ്കുവച്ച് നടി അയേഷ ഖാൻ.

രണ്ടുദിവസമായിരുന്നു ഷൂട്ടിംഗ്. എന്റെ ആർത്തവ ദിനങ്ങളിലായിരുന്നു ചിത്രീകരണം. എന്റെ ഏറ്റവും മികച്ച അവസ്ഥയിലായിരുന്നില്ല. കുറച്ചുകൂടി നന്നായിരുന്നുവെങ്കിലെന്ന് എനിക്ക് തോന്നുന്നു. രണ്ടുദിവസത്തിനുള്ളിൽ തീർക്കാൻ ഒരുപാടു കാര്യങ്ങളുണ്ടായിരുന്നു.അയേഷയുടെ വാക്കുകൾ.

ക്രിസ്റ്റൽ ഡിസൂസയോടൊപ്പമായിരുന്നു അയേഷയുടെ കിടിലൻ നൃത്തച്ചുവട്. സെറ്റിൽ എന്താണ് സംഭവിക്കുന്നതെന്നും ആരൊക്കെയുണ്ടായിരുന്നുവെന്നുപോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു. എനിക്കും ക്രിസ്റ്റലിനും എവിടെയും നോക്കാൻ പോലും സമയം ഉണ്ടായിരുന്നില്ല. ഇൗ രണ്ടുദിവസത്തിനുള്ളിൽ തന്നെ ആ വിവാഹരംഗങ്ങളും ഷൂട്ട് ചെയ്യേണ്ടിയിരുന്നു. ചെയ്യാൻ കുറെ കാര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും എനിക്കൊട്ടും സമയം ഉണ്ടായിരുന്നില്ല. ഞങ്ങൾ വല്ലാതെ ക്ഷീണിതരായിരുന്നു. അയേഷയുടെ വാക്കുകൾ . ടിവി പരമ്പരകളിൽ തുടങ്ങി ബോളിവുഡിൽ ശ്രദ്ധേയ താരമായി മാറിയ നടിയാണ് അയേഷ ഖാൻ.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY