
ആലപ്പുഴ: ഇന്ത്യ-യു.എസ് കരാർ കേരളത്തിന്റെ കാർഷികമേഖലയെ ഏങ്ങനെ ബാധിക്കുമെന്ന് അറിയാൻ ഉള്ളടക്കം പരസ്യപ്പെടുത്തമെന്ന് മന്ത്രി പി. പ്രസാദ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അമേരിക്ക ചുങ്കം 18 ശതമാനമായി കുറയ്ക്കുമെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ തെറ്റിദ്ധാരണ പരത്തുകയാണ്. നെൽകൃഷിക്ക് സർക്കാർ നൽകിയിരുന്ന പ്രോൽസാഹന ബോണസ് അനുവദിക്കില്ലെന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ, ഉത്പാദിപ്പിക്കപ്പെടുന്ന മുഴുവൻ നെല്ലും സംഭരിക്കുമെന്നതാണ് സർക്കാർ നിലപാട്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 2405 കോടിയാണ് നെൽകർഷകർക്ക് പ്രോൽസാഹന ബോണസായി നൽകിയത്.
നെല്ല് സംഭരിച്ച ഇനത്തിൽ 2017-18 വർഷം മുതൽ സർക്കാർ ചെലവാക്കിയ തുകയായ 1343.83 ലക്ഷം കിട്ടാനുണ്ട്. നെല്ല് സംഭരണസമയത്ത് പലിശനിരക്ക് വർദ്ധിപ്പിക്കണമെന്ന സമീപനമാണ് സ്വീകരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |