SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.32 PM IST

ചിന്നു പാപ്പുവിന്റെ മരണത്തിൽ ദുരൂഹത; ആൺസുഹൃത്തിനെ ഉൾപ്പെടെ ചോദ്യം ചെയ്യുന്നു, പോസ്റ്റുമോർട്ടം ഇന്ന്

Increase Font Size Decrease Font Size Print Page
chinnu-pappu

കാ​സ​ർ​കോ​ട്:​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​ഇ​ൻ​ഫ്ളു​വ​ൻ​സ​റാ​യ​ ​യു​വ​തി​യെ​ ​വാ​ട​ക​ ​മു​റി​യി​ൽ​ ​തൂങ്ങി​ മ​രി​ച്ച​ ​നി​ല​യി​ൽ​കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ​ആ​ദൂ​ർ​ ​സ്വ​ദേ​ശി​ ​ചി​ന്നു​ ​പാ​പ്പു​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​കെ.​രേ​ഷ്മ​യാണ് ​(24​)​ മ​രി​ച്ച​ത്. ഇ​ന്ന​ലെ​ ​ഉ​ച്ച​യോ​ടെ ​ന​ഗ​ര​ത്തി​ന് ​സമീപത്തെ ​വാ​ട​ക​ ​ക്വാർ​ട്ടേ​ഴ്സി​ലാണ് ​ ​മൃതദേഹം കണ്ടെത്തി​യത്.​​ ​ചിന്നുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തതിനുശേഷമായിരിക്കും തുടരന്വേഷണമെന്നും പൊലീസ് വ്യക്തമാക്കി.

ചി​ന്നു​ കാ​സ​ർ​കോ​ട് ​ഒ​റ്റ​യ്ക്കാ​ണ് ​താ​മ​സി​ച്ചി​രു​ന്ന​ത്.​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ രണ്ട്​ ​ല​ക്ഷ​ത്തി​ല​ധി​കം​ ​ഫോ​ളോ​വേ​ഴ്സ് ​ഉ​ണ്ട്.​ തുടർച്ചയായി ഫോൺ വിളിച്ചിട്ടും എടുക്കാതായതോടെ ആൺസുഹൃത്ത് വീട്ടിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഇയാൾ സുഹൃത്തിനൊപ്പം ചിന്നുവിന്റെ വീട്ടിലെത്തിയത്. യുവതി തൂങ്ങിനിൽക്കുന്നതുകണ്ട് ഇയാൾ ബഹളംവച്ചതുകേട്ട് നാട്ടുകാരെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഭർത്താവുമായി ഏറെക്കാലമായി അകന്നുകഴിയുകയായിരുന്നു യുവതി. അടുത്തിടെയായി ആൺസുഹൃത്തും ഒപ്പം താമസിക്കുന്നുണ്ടായിരുന്നു. ഇയാൾ ജോലിക്കുപോയ സമയത്താണ് യുവതി ജീവനൊടുക്കിയത്. ഇയാളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ആ​ദൂ​രി​ലെ​ ​ഗം​ഗാ​ധ​ര​ൻ​-​ ​ശൈ​ല​ജ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ളാ​ണ് ചിന്നു.​ നാ​ലു​ ​വ​യ​സു​ള്ള ​മ​കനുണ്ട്. പിതാവ് ഗംഗാധരനൊപ്പമാണ് കുഞ്ഞ് താമസിക്കുന്നത്. വി​വാ​ഹ​മോ​ച​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സ് ​ന​ട​ക്കു​ക​യാ​ണ്.​ ​കു​ടും​ബ​ ​പ്ര​ശ്ന​മാ​ണ് ​ജീ​വ​നൊ​ടു​ക്കാ​ൻ​ ​കാ​ര​ണ​മെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​ ​നി​ഗ​മ​നം.​ കാ​സ​ർ​കോ​ട് ​ഭാ​ഷ​യി​ലാ​ണ് ​ചി​ന്നു​ ​വീ​ഡി​യോ​ക​ൾ​ ​അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത്.​ ​പാ​ച​ക,​ ​യാ​ത്ര​ ​വീ​ഡി​യോ​ക​ളാ​യി​രു​ന്നു​ ​ ഏ​റെ​യും.​ ​പ്ര​മോ​ഷ​ൻ​ ​വീ​ഡി​യോ​ക​ളും​ ​ചെ​യ്തി​രു​ന്നു.

TAGS: CHINNU PAPPU, SOCIAL MEDIA INFLUENCER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY