
നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും നടക്കുന്ന ഇടമാണ് ക്ഷേത്രം. പല ക്ഷേത്രങ്ങളിലും നിവേദ്യസമയത്ത് ശ്രീകോവിൽ ചുവന്ന തുണി കൊണ്ട് മറയ്ക്കുകയോ ഭക്തരെ പുറത്തിറക്കി നിർത്തുകയോ ചെയ്യുന്നു. അത് എന്തുകൊണ്ടാണെന്ന് അറിയാമോ? ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് നിവേദ്യം സമർപ്പിക്കൽ. ക്ഷേത്രത്തിലെ ഒരു ദിവസം പൂജ മുടങ്ങിയാലും ഒരു നേരമെങ്കിലും നിവേദ്യം ചെയ്യണമെന്നാണ് ജ്യോതിഷികൾ പറയുന്നത്.
ക്ഷേത്രത്തിന്റെ തിടപ്പള്ളിയിൽ ആചാരപ്രകാരം ശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യം ഭഗവാന് പൂജിച്ചശേഷം ഇത് ഭക്തർക്ക് വഴിപാടായും അല്ലാതെയും നൽകുന്ന ചടങ്ങുമുണ്ട്. സാധാരണ നിവേദ്യ സമയത്ത് പൂജ നടക്കുമ്പോൾ ഭക്തർ പ്രാർത്ഥിക്കാനോ നിവേദ്യ പാതയിൽ നിൽക്കാനോ പാടില്ല. ദെെവത്തിന്റെ നിവേദ്യസമയത്ത് ഭക്തർ തന്റെ വിഷമങ്ങൾ പറഞ്ഞ് ഭഗവാനെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ഇത്.
സാധാരണ ശിവക്ഷേത്രത്തിലെ നിവേദ്യസമയത്ത് ഭക്തർ പുറത്തിറങ്ങിനിൽക്കാറുണ്ട്. തിടപ്പള്ളിയ്ക്കും ശ്രീകോവിലിനും ഇടയിൽ ഭക്തർ നിൽക്കാൻ പാടില്ലെന്ന സങ്കൽപ്പത്തിലാണ് ഭക്തരെ ഈ സമയം പുറത്തിറക്കുന്നത്. നിവേദ്യം ഭഗവാന്റെ ഭക്ഷണമായാണ് കണക്കാക്കുന്നത്. ഈ സമയം ഭാഗവാന്റെ നാവ് തിടപ്പള്ളിയ്ക്കും ശ്രീകോവിലിനും ഇടയ്ക്ക് നീണ്ടുകിടക്കുമെന്നാണ് സങ്കൽപം. ഇതുകൊണ്ടാണ് ഇതിന് നടുവിൽ ആരും നിൽക്കാൻ പാടില്ലെന്ന് പറയുന്നത്. പണ്ടുകാലത്ത് നിവേദ്യം തയ്യാറാക്കുന്നയാൾ വായും മൂക്കുമെല്ലാം മൂടിക്കെട്ടിയിരുന്നു.ഇതിന്റെ ഗന്ധം പോലും കിട്ടാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. ആദ്യത്തെ ഗന്ധം ശ്വാസിക്കേണ്ടത് ഭഗവാനാണ് എന്ന വിശ്വാസമാണ് അതിന് കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |