SignIn
Kerala Kaumudi Online
Thursday, 19 February 2026 2.49 AM IST

സ്ഥലമോ മണ്ണോ വേണ്ട; ഇങ്ങനെ കൃഷി ചെയ്താൽ പ്രതിമാസം ലക്ഷങ്ങൾ സമ്പാദിക്കാം

Increase Font Size Decrease Font Size Print Page
money

മണ്ണോ, രാസവളങ്ങളോയില്ലാതെ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കൃഷിരീതിയാണ് അക്വാപോണിക്സ്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ ആദായം ആഗ്രഹിക്കുന്നവർക്ക് ഈ രീതിയാണ് മികച്ചത്. മീനും പച്ചക്കറികളും ഒരേസമയം വളർത്തുന്ന ഈ രീതി പതുക്കെ കേരളത്തിലും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനായി ഒരു ടാങ്കിൽ മീനുകളെ വളർത്തുന്നു. ഈ ടാങ്കിലെ നെെട്രജൻ സമ്പുഷ്ടമായ വെള്ളം പെെപ്പുകളിലൂടെ ചെടികൾ വളരുന്ന തടങ്ങളിലേക്ക് എത്തിക്കുന്നു. മത്സ്യങ്ങളുടെ അവശിഷ്ടങ്ങൾ അടങ്ങിയ ഈ ജലം ചെടികൾക്ക് മികച്ച വളമാണ്. ചെടികൾ വെള്ളത്തിലെ മാലിന്യങ്ങൾ വലിച്ചെടുത്ത് വെള്ളം ശുദ്ധീകരിക്കുന്നു. ഈ ശുദ്ധജലം വീണ്ടും മീൻകുളത്തിലേക്ക് തിരിച്ചെത്തുന്നു.

മണ്ണില്ലാത്തതുകൊണ്ട് സസ്യങ്ങൾ മറിഞ്ഞുവീഴാതിരിക്കാൻ പാറകഷ്ണങ്ങൾ, ചരൽ എന്നിവകൊണ്ട് സപ്പോർട്ട് നൽകും. ചീര, പയർ, തക്കാളി, വെണ്ട, വഴുതന കാബേജ്, കോളിഫ്ലവർ, മുളക്, കുറ്റി അമര, ഓഷധ സസ്യങ്ങൾ, പഴവർഗങ്ങൾ തുടങ്ങിയ വിളകളെല്ലാം ഇത്തരത്തിൽ കൃഷി ചെയ്യാം. ശുദ്ധജലമത്സ്യങ്ങളായ കട്ല, രോഹു, തിലാപ്പിയ, മലേഷ്യൻവാള, കാർപ്പ് തുടങ്ങിയവ ഇങ്ങനെ സസ്യങ്ങൾക്കൊപ്പം വളർത്താം.

അരസെന്റ് സ്ഥലത്ത് പോലും ഈ കൃഷി വിജയകരമായി ചെയ്യാം. രാസവളങ്ങളോ കീടനാശിനികളോ ആവശ്യമില്ലാത്തതിനാൽ 100 ശതമാനം ജെെവ ഉൽപ്പന്നങ്ങൾ ലഭിക്കുന്നു. വാണിജ്യാടിസ്ഥാനത്തിൽ അക്വാപോണിക്സ് ചെയ്യുന്നതിലൂടെ പ്രതിമാസം ലക്ഷങ്ങൾ വരുമാനം നേടാൻ സാധിക്കും. വീട്ടുമുറ്റത്തെ അരസെന്റിൽ 10,000 ലിറ്റർ വെള്ളമുള്ള ടാങ്ക് നിർമ്മിച്ച് ഏകദേശം 500 കിലോ വരെ മത്സ്യം വളർത്താം.

ഗാർഹിക ആവശ്യങ്ങൾക്ക് 40,000 - 50,000 രൂപ മുതൽമുടക്കിലും വാണിജ്യാടിസ്ഥാത്തിൽ 1.50 ലക്ഷം രൂപ മുതലും ഈ കൃഷി തുടങ്ങാവുന്നതാണ്. അക്വാപോണിക്സ് തുടങ്ങുന്നതിന് ഫിഷറീസ് വകുപ്പ് അല്ലെങ്കിൽ എം. പി. ഇ. ഡി. എ പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് ഇതിനുള്ള സഹായങ്ങളും സബ്സിഡികളും ലഭിക്കും.

TAGS: AGRICULTURE, AGRICULTURE NEWS, AQUAPONICS, BUSINESS, HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY