കഴക്കൂട്ടം: മദ്യപിച്ചയാളെ അന്നദാനം വിളമ്പുന്നതിൽ നിന്ന് വിലക്കിയതിൽ പള്ളിപ്പുറത്ത് വയോധികനെ ഇരുമ്പുപൈപ്പ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. സംഭവത്തിൽ അപ്പോളോ കോളനി സ്വദേശി സുനിക്കെതിരെ മംഗലപുരം പൊലീസ് വധശ്രമത്തിന് കേസെടുത്തു. പള്ളിപ്പുറം ശ്രീപാദം കോളനിയിൽ താമസിക്കുന്ന പ്രശാന്തനാണ് ( 58) ആക്രമണത്തിനിരയായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി അപ്പോളോ കോളനി ഗ്രൗണ്ടിന് സമീപത്തായിരുന്നു സംഭവം. മദ്യപിച്ചെത്തിയ സുനി എന്നയാൾ അന്നദാനം വിളമ്പുന്നത് പ്രശാന്തൻ തടഞ്ഞിരുന്നു. ഇതിലുള്ള മുൻവൈരാഗ്യം കാരണം
ഇരുമ്പുപൈപ്പുമായി എത്തിയ പ്രതി പ്രശാന്തനെ തടഞ്ഞുനിറുത്തി തലയ്ക്ക് അടിക്കുകയായിരുന്നു. പ്രശാന്തന്റെ നെറ്റിയിലും ഇടതുകൈക്കും പരിക്കേറ്റിട്ടുണ്ട്. പ്രശാന്തൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മംഗലപുരം സബ് ഇൻസ്‌പെക്ടർ മനോജ് എസ്.അന്വഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |