SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.11 PM IST

ഐ.ആർ.ഐ.എ 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം : ആയുർവേദ ഗവേഷണരംഗത്ത് വഴിത്തിരിവായ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദ (ഐ.ആർ.ഐ.എ) 25ന് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടമായി 200 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പൂർത്തിയാക്കിയതെന്ന് മന്ത്രി വീണാ ജോർജ് മ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 100 കിടക്കകളുള്ള ഗവേഷണ ആശുപത്രി, മോഡൽ പേഷ്യന്റ് കെയർ സെന്റർ, താളിയോല പഠന കേന്ദ്രം, അഡ്വാൻസ്ഡ് മെഡിസിനൽ പ്ലാന്റ് നഴ്സറി എന്നിവ ഇതിലുൾപ്പെടും. ഗവേഷണത്തിനായി ആറ് പ്രത്യേക വകുപ്പുകളാണുള്ളത്. ആയുർവേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പരിശോധനാ സൗകര്യവുമുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി 20ന് സയന്റിഫിക് കോൺഫറൻസും 22 മുതൽ 25വരെ ആയുർവേദ എക്‌സ്‌പോയും നടക്കും. ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.ഡി.സജിത്ത് ബാബു,​ ആയുർവേദ വിദ്യാഭ്യാസ ഡയറക്ടർ ഡോ.ടി.ഡി.ശ്രീകുമാർ, ഐ.ആർ.ഐ.എ നോഡൽ ഓഫീസർ ഡോ.വി.രാജ്‌മോഹൻ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡോ.പി.ആർ.സജി, ഡോ.ആർ.ജയനാരായണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY