SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.07 PM IST

ബിജു മേനോൻ 15 ലക്ഷം നഷ്‌ടപരിഹാരം നൽകണം

Increase Font Size Decrease Font Size Print Page
biju-menon

കൊച്ചി: സിനിമയുടെ പ്രചാരണപരിപാടിയിൽ പങ്കെടുക്കാത്തതുമൂലം നിർമ്മാതാവിന് 25 ലക്ഷം രൂപ നഷ്‌ടമായെന്ന പരാതിയിൽ നടൻ ബിജു മേനോനിൽ നിന്ന് 15 ലക്ഷം രൂപ ഈടാക്കാൻ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടപടി ആരംഭിച്ചു. നഷ്‌ടപരിഹാരം നൽകിയില്ലെങ്കിൽ അടുത്ത സിനിമയുടെ പ്രതിഫലത്തിൽ നിന്ന് കുറയ്‌ക്കും.

അനൂപ് കണ്ണൻ നിർമ്മിച്ച് വിഷ്‌ണു നാരായൺ സംവിധാനം ചെയ്‌ത 'നടന്ന സംഭവം" സിനിമയുമായി ബന്ധപ്പെട്ടാണ് നടപടി. ഒ.ടി.ടി റിലീസിന് മുമ്പ് സിനിമയുടെ പ്രചാരണത്തിനുള്ള ടി.വി ചാനൽ പരിപാടിയിൽ ബിജു മേനോൻ പങ്കെടുത്തില്ല. ഇതുമൂലം ചാനലിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന തുകയിൽ 25 ലക്ഷം രൂപ കുറഞ്ഞെന്നാണ് നിർമ്മാതാവിന്റെ പരാതി.

TAGS: BIJUMENON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY