
തൃശൂർ: ദിവ്യകാരുണ്യ മിഷനറി സഭ മുട്ടത്ത് ജോൺ വൈദ്യരുടെ സ്മരണാർത്ഥം ഒരുക്കിയ ചാവക്കാട് യു.കെയർ അസീസി ഭവന്റെ ആശീർവാദവും ഉദ്ഘാടനവും നാളെ നടക്കും. പാലിയേറ്റീവ് കെയർ, സൗജന്യ ആംബുലൻസ്, ബോധവത്കരണ ചികിത്സ, സൗജന്യ ഡയാലിസിസ്, ഫിസിയോതെറാപ്പി സൗകര്യം തുടങ്ങി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. വൈകിട്ട് 3ന് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. ഫാ.അഗസ്റ്റിൻ പായിക്കാട് അദ്ധ്യക്ഷത വഹിക്കും. ധനസഹായ വിതരണം എൻ.കെ.അക്ബർ എം.എൽ.എയും വീൽചെയർ വിതരണം ചാവക്കാട് നഗരസഭ അദ്ധ്യക്ഷൻ എ.എച്ച്.അക്ബറും നിർവഹിക്കുമെന്ന് ഫാ.മാത്യു തുണ്ടത്തിൽ ഫാ.ജോഷി കണ്ണമ്പുഴ, ഡേവിസ് കണ്ണനായ്ക്കൽ, സി.കെ.തോമസ്, ഫ്രാൻസിസ് കള്ളിയത്ത് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
