SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.45 PM IST

നവീകരിച്ച ആലക്കപറമ്പ്  ചെമ്മലപറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു

Increase Font Size Decrease Font Size Print Page


പുളിക്കൽ: വർഷങ്ങളായി തകർന്നുകിടന്ന പുളിക്കൽ പഞ്ചായത്തിലെ വലിയപറമ്പ് ആലക്കപ്പറമ്പ് ചെമ്മലപ്പറമ്പ് റോഡ് ഒന്നാം ഘട്ട നവീകരണം പൂർത്തിയായി. കൊണ്ടോട്ടി, കൊട്ടപ്പുറം, കരിപ്പൂർ വിമാനത്താവളം തുടങ്ങിയ ഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡാണിത്. പഞ്ചായത്ത് പ്രസിഡന്റ് പി.എ. നസീറ റോഡ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഡ്വ. ഷൗക്കത്തലി കണ്ണംപുലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ഇ. ഖദീജ, പത്താം വാർഡംഗം ഹസീന അഷ്രഫ്, മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചീരങ്ങൻ മുഹമ്മദ്, കെ.വി. മുഹമ്മദ് കുട്ടി എന്ന കുഞ്ഞാൻ, എൻ. സത്യൻ, കെ.കെ നാസർ, കെ. മുജീബ്, കെ.കെ. അഷ്രഫ്, കെ. അബ്ദുറസാഖ്, പി. കമ്മുകുട്ടി, ഷറഫുദ്ദീൻ കാർത്തൊടി, ഗഫൂർ കൊളങ്ങരത്തൊടി എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, MALAPPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY