
തിരുവനന്തപുരം: കൊടും വേനലിന് സമാനമായ ചൂടിൽ ചുട്ടുപൊള്ളുകയാണ് കേരളം. വരും ദിവസങ്ങളിൽ കേരളത്തിൽ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില സാധാരണയേക്കാൾ രണ്ടുമുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാദ്ധ്യതയെന്നാണ് അറിയിപ്പ്. രാജ്യത്തെ ഏറ്റവും ഉയർന്ന താപനില കണ്ണൂർ വിമാനത്താവളത്തിലാണ് ഇന്നലെ രേഖപ്പെടുത്തിയത്. 37.2 ഡിഗ്രി സെൽഷ്യസ് താപനിലയായിരുന്നു രേഖപ്പെടുത്തിയത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്നലെ ചൂട് കൂടുന്നതിനാൽ യെല്ലോ അലർട്ട് നൽകിയിരുന്നു. മാത്രമല്ല, നിലവിൽ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ (യുവി റേയ്‌സ്) ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാട്ടി. ആയതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശിച്ചു.
ജാഗ്രതാ നിർദേശങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |