SignIn
Kerala Kaumudi Online
Thursday, 05 March 2026 2.30 PM IST

അണ്ടർ 20 ഇന്റർ ഡിസ്ട്രിക്റ്റ് ഫുട്ബാൾ : തൃശൂരും പാലക്കാടും ക്വാർട്ടറിൽ

Increase Font Size Decrease Font Size Print Page
football

തിരുവനന്തപുരം: സംസ്ഥാന യൂത്ത് അണ്ടർ 20 ഇന്റർ ഡിസ്ട്രിക്റ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂരിനെയും ഇടുക്കിയെയും തകർത്ത് തൃശൂരും പാലക്കാടും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ചൊവ്വാഴ്ച നടന്ന ആവേശകരമായ മത്സരങ്ങളിൽ തൃശൂർ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കണ്ണൂരിനെയും പാലക്കാട് ഒന്നിനെതിരെ രണ്ട് ഗോളിന് ഇടുക്കിയെയും പരാജയപ്പെടുത്തിയാണ് ക്വാർട്ടർ ബർത്ത് ഉറപ്പിച്ചത്.രാവിലെ ജി.വി.രാജ സ്കൂൾ മൈതാനത്ത് നടന്ന മത്സരത്തിൽ കണ്ണൂരിനെതിരെ തൃശൂർ പുറത്തെടുത്തത് ആധികാരികമായ പ്രകടനമായിരുന്നു. മൈതാനത്തിന്റെ എല്ലാ കോണുകളിലും ആധിപത്യം പുലർത്തിയ തൃശൂർ താരങ്ങൾ കൃത്യമായ ഇടവേളകളിൽ കണ്ണൂരിന്റെ വല കുലുക്കി. രണ്ട് ഗോളുകൾ നേടി തൃശൂരിന്റെ ആക്രമണ നിരയെ നയിച്ച നിധീഷ് സി.എമ്മാണ് വിജയത്തിലെ പ്രധാന ശില്പി. ബക്കാം ജോസിലൂടെയാണ് തൃശൂർ തങ്ങളുടെ മൂന്നാം ഗോൾ കണ്ടെത്തിയത്.
വൈകിട്ട് ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തിൽ 40ാം മിനിട്ടിൽ സച്ചിനും, 76ാം മിനിട്ടിൽ ശ്രീകാന്തും നേടിയ ഗോളുകളാണ് പാലക്കാടിന് വിജയവഴി ഒരുക്കിയത് . 82 മിനിട്ടിൽ പകരക്കാരനായി ഇറങ്ങിയ ഷാമിൽ ഫർഹാനാണ് ഇടുക്കിക്കായി ആശ്വാസഗോൾ നേടിയത്. ഇന്ന് നടക്കുന്ന ക്വാർട്ടറിൽ കരുത്തരായ മലപ്പുറം പാലക്കാടിനെയും തൃശൂർ ആലപ്പുഴയെയും നേരിടും

TAGS: NEWS 360, SPORTS, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.