SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.54 PM IST

കുംഭമാസ പൂജയ്ക്ക് ശബരിമലനട തുറന്നു

Increase Font Size Decrease Font Size Print Page
s

ശബരിമല: കുംഭമാസ പൂജകൾക്കായി ഇന്നലെ നട തുറന്ന ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ ഒഴിവാക്കി. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നിതെളിച്ചു. ഇന്ന് രാവിലെ 5ന് നട തുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. കിഴക്കേമണ്ഡപത്തിൽ ഗണപതി ഹോമം,നെയ്യഭിഷേകം,അഷ്ടാഭിഷേകം,ഉഷഃപൂജ,കലശാഭിഷേകം,കളഭാഭിഷേകം ഉച്ചപൂജ,ദീപാരാധന,പടിപൂജ,പുഷ്പാഭിഷേകം,അത്താഴപൂജ എന്നിവ നടത്തും. പൂജകൾ പൂർത്തിയാക്കി 17ന് രാത്രി 10ന് നട അടയ്ക്കും. ഭക്തർ വെർച്വൽക്യൂ ബുക്കുചെയ്ത് സ്ലോട്ട് ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. www.sabarimalaonline.orgലൂടെയാണ് ബുക്ക് ചെയ്യേണ്ടത്.

TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY