
ന്യൂഡൽഹി: എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ തടസഹർജി സമർപ്പിച്ച് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യ അവകാശപ്രകാരമുള്ള വോട്ടിംഗ് കേരള ഹൈക്കോടതി അനുവദിച്ചിരുന്നു. കേരള നോൺ ട്രേഡിംഗ് കമ്പനി നിയമമല്ല, കേന്ദ്ര കമ്പനി നിയമമാണ് എസ്.എൻ.ഡി.പി യോഗത്തിന് ബാധകമെന്നും അനുകൂല വിധി നൽകി. ഹൈക്കോടതി വിധിക്കെതിരെ രണ്ടുപേർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജികളെയാണ് വെള്ളാപ്പള്ളി നടേശൻ ചോദ്യംചെയ്യുന്നത്. തന്റെ വാദം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് അഡ്വ.റോയ് എബ്രഹാം മുഖേന സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |