SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.52 PM IST

9 എസ്.പിമാർക്ക് ഐ.പി.എസ്

Increase Font Size Decrease Font Size Print Page
f

തിരുവനന്തപുരം: പൊലീസിലെ 8 എസ്.പിമാർക്ക് ഐ.പി.എസ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി. 2023, 2024 വർഷങ്ങളിലെ ഒഴിവുകളിലാണിത്. വിരമിച്ച 5 പേരും ഇക്കൂട്ടത്തിലുണ്ട്.

2023ലെ സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ട എ. നാസിം (മറൈൻ എൻഫോഴ്‌സ്‌മെന്റ്), 2024ലെ സെലക്ട് ലിസ്റ്റിലുള്ള എൻ.രാജൻ (എസ്.പി, കെ.എസ്.ഇ.ബി വിജിലൻസ്), ജി.സാബു (എസ്.പി, എസ്.എസ്.ബി കോഴിക്കോട് റേഞ്ച്),​ പി. വിക്രമൻ (വിജിലൻസ് ഓഫീസർ, എക്‌സൈസ്) എന്നിവർക്കും സർവീസിൽ നിന്ന് വിരമിച്ച സി.എസ് ഷാഹുൽ ഹമീദ്, ബി.കൃഷ്ണകുമാർ, പ്രജീഷ് തോട്ടത്തിൽ, ഇ.എൻ.സുരേഷ്, എ.യു.സുനിൽ‌കുമാർ എന്നിവർക്കുമാണ് ഐ.പി.എസ് ലഭിച്ചത്.

2024ലെ പട്ടികയിൽ ഒന്നാമതായിരുന്ന ജോസി ചെറിയാനെതിരെ അച്ചടക്ക നടപടികളുള്ളതിനാൽ സംസ്ഥാനം ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. അദ്ദേഹത്തെ താത്കാലികമായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര വിജ്ഞാപനത്തിൽ പറയുന്നു. കേന്ദ്ര വിജ്ഞാപനം ഇറങ്ങിയതോടെ വിരമിച്ചവർക്ക് സർവീസിൽ തിരിച്ചെത്താനും അറുപത് വയസു വരെ തുടരാനും കഴിയും. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ചന്ദൻകുമാറാണ് വിജ്ഞാപനമിറക്കിയത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY