SignIn
Kerala Kaumudi Online
Tuesday, 21 April 2026 5.59 PM IST

എക്സിക്യൂട്ടീവ് ലുക്കിൽ അനുശ്രീ

Increase Font Size Decrease Font Size Print Page
ss

നാടൻ വേഷത്തിൽ വന്നാലും മോഡേൺ ലുക്കിൽ ആയാലും അനുശ്രീ അതിസുന്ദരി. സനീഷ് ഫോട്ടോഗ്രാഫി പകർത്തിയ എക്സിക്യൂട്ടീവ് ലുക്കിലുള്ള അനുശ്രീയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നു. ചിലപ്പോൾ നിങ്ങൾ എല്ലാ ദിവസവും ഒരുപോലെ ആയിരിക്കണമെന്നില്ല. നിങ്ങളുടെ ശൈലി മാറ്റുക, മനോഭാവം മാറ്റുക, പുതിയൊരു അനന്തരീക്ഷവുമായി പുറത്തുകടക്കുക. ചിത്രങ്ങൾ പങ്കുവച്ചു അനുശ്രീ കുറിച്ചു. സാരിയിൽ ഇടയ്ക്ക് അനുശ്രീ മോഡേൺ ആകാറുണ്ട്. മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നായികയാണ് അനുശ്രീ. പല സിനിമകളിലും താൻ മേക്കപ്പ് ഉപയോഗിച്ചിട്ടില്ലെന്നും മേക്കപ്പിന്റെ കാര്യത്തിലാണ് ലൊക്കേഷനിൽ ഏറ്റവും കൂടുതൽ വഴക്കുണ്ടായതെന്നും മുൻപ് അനുശ്രീ പറഞ്ഞിട്ടുണ്ട്.

രാജമ്മ അറ്റ് യാഹു, ഓട്ടോറിക്ഷ, എന്നീ സിനിമയിലെന്നും മേക്കപ്പ് ചെയ്തിട്ടില്ല.

പത്തുവർഷം മുൻപ് സിനിമയിലേക്ക് വരുമ്പോൾ ഒന്നും അറിയില്ലായിരുന്നു. ക്യാമറയെ ഫേസ് ചെയ്തിട്ടുള്ള അനുഭവങ്ങളോ അതിനുവേണ്ടിയുള്ള തയ്യാറെടുപ്പോ ഒന്നും ചെയ്തിട്ടില്ലായിരുന്നു. കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും സൗന്ദര്യം കുറച്ചുകൂടി സംരക്ഷിക്കണമമെന്നും സിനിമയിൽ വന്നതിനുശേഷമാണ് മനസിലാക്കുന്നത്. എന്നാൽ പിന്നീട് എനിക്ക് തോന്നി സിനിമയിൽ മേക്കപ്പ് ഇടേണ്ടതില്ലെന്ന്. മേക്കപ്പ് ഇല്ലാതെ അഭിനയിക്കുന്നതാണ് കുറച്ചുകൂടി നല്ലത്. അനുശ്രീയുടെ വാക്കുകൾ.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.