SignIn
Kerala Kaumudi Online
Sunday, 26 April 2026 4.07 AM IST

സംസ്ഥാന ബഡ്‌സ് കലോത്സവം: അരങ്ങിൽ വിരിഞ്ഞൂ... സർഗാത്മകതയുടെ പൂമൊട്ടുകൾ

Increase Font Size Decrease Font Size Print Page

buds

തൃശൂർ: കെെയടിക്കാൻ ആയിരങ്ങളില്ല, മത്സരത്തിന് വീറും വാശിയുമില്ല, നിഷ്ങ്കളങ്ക ഭാവത്തോടെ തങ്ങളെ സ്‌നേഹിക്കുന്നവർക്ക് മുന്നിൽ പുഞ്ചിരിയുമായി അവർ ചുവടുവച്ചു. കലയുടെ അരങ്ങിൽ സർഗാത്മകതയുടെ പൂമൊട്ടുകൾ വിരിഞ്ഞു. വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ നടക്കുന്ന ബഡ്‌സ് കലോത്സവത്തിൽ തങ്ങളുടെ മാനസിക വെല്ലുവിളികളെ മറികടന്ന പ്രതിഭകൾ അരങ്ങിൽ വിസ്മയം തീർത്തപ്പോൾ അതിന് പ്രാപ്തരാക്കിയ അദ്ധ്യാപകരും രക്ഷിതാക്കളും കണ്ടുനിന്ന ആസ്വാദകരും സന്തോഷാശ്രുകൾ പൊഴിച്ചു.

കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന ബഡ്‌സ് കലോത്സവത്തിന്റെ ആദ്യനാളിൽ നാടോടി നൃത്തത്തിലും ഒപ്പനയിലും നാടൻപാട്ടിലും ബാൻഡ് വാദ്യത്തിലുമെല്ലാം തങ്ങളുടെ സർഗാത്മകത പുറത്തെടുത്തു. ബഡ്‌സ് സ്‌കൂളുകളും ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററുകളുമുൾപ്പെടെ 45ഓളം കേന്ദ്രങ്ങളിൽ നിന്നാണ് മത്സരാർത്ഥികളെത്തിയത്.

രണ്ട് ദിവസത്തെ കലോത്സവം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകിട്ട് സമാപന സമ്മേളനം മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.


വേറിട്ട താരങ്ങളായി ധനുശ്രീ അംഗങ്ങൾ


ഭാഷയും നാടും സംസ്‌കാരവുമൊന്നും കവിഅരശനു മുന്നിൽ തടസമായില്ല. കലയെ നെഞ്ചേറ്റിയ 33 വയസുകാരൻ കവിഅരശൻ നടോടി നൃത്തത്തിൽ ചുവടുവച്ചു. 12 വർഷമായി ധനുശ്രീ ബഡ്‌സ് സ്‌കൂളിലെ അംഗമാണ്. അദ്ധ്യാപകരായ ഇലക്ക്യ, കാർത്തിക എന്നിവരുടെ രണ്ട് മാസമായുള്ള കഠിന പ്രയ്തനത്തിനൊടുവിലാണ് ജില്ലാതലം കടന്ന് സംസ്ഥാന തലത്തിലേക്ക് എത്തിയത്. തോട്ടം തൊഴിലാളികളായ മുരുകൻ - കല ദമ്പതികളുടെ മകനാണ്.
തമിഴ്നാട്ടുകാരായ പാർത്ഥിപൻ (ക്രാഫ്റ്റ്), അഭിരാമി (പെൻസിൽ ഡ്രോയിംഗ്), ഇന്ദുമതി (പെൻസിൽ), അഭിൻ (ക്രാഫ്റ്റ്) എന്നിവരും മത്സരത്തിനെത്തിയിട്ടുണ്ട്.


ശ്രദ്ധേയമായി ബാൻഡ് വാദ്യം

പറഞ്ഞു പഠിപ്പിച്ച ചുവടുകളും ഈണങ്ങളും താളവുമെല്ലാം അൽപ്പം പിഴച്ചെങ്കിലും തങ്ങളുടെ മാനസിക വെല്ലുവിളികളെ മറികടന്ന് ബാൻഡ് വാദ്യം ശ്രദ്ധനേടി. പല ടീമുകളിലും 20 വയസു മുതൽ 45 വയസ് വരെ പ്രായമുള്ളവർ മത്സരത്തിനുണ്ടായിരുന്നു. തെറ്റുകൾ ഉണ്ടായെങ്കിലും അടുത്ത് നിന്ന അദ്ധ്യാപകർ ശാസിക്കാതെയും നീരസം പ്രകടപ്പിക്കാതെയും തെറ്റുകൾ ചൂണ്ടിക്കാണിച്ചതോടെ അവർ താളലയങ്ങൾ ഒഴുക്കി.

മു​ത്ത​ങ്ങ​ ​സ​മ​രം​ ​ഓ​ർ​മ്മ​പ്പെ​ടു​ത്തി
അ​ര​ങ്ങി​ൽ​ ​നാ​ടോ​ടി​നൃ​ത്തം

തൃ​ശൂ​ർ​:​ ​ആ​ദി​വാ​സി​ക​ളും​ ​മ​നു​ഷ്യ​ര​ല്ലെ...​ ​മു​ത്ത​ങ്ങ​ ​സ​മ​ര​ത്തി​ന്റെ​ ​ഓ​ർ​പ്പെ​ടു​ത്ത​ലി​ൽ​ ​എം.​ദി​നേ​ശ് ​ത​ന്റെ​ ​മാ​ന​സി​ക​ ​വൈ​ക​ല്യ​ങ്ങ​ൾ​ ​മ​റ​ന്ന് ​ന​ടോ​ടി​ ​നൃ​ത്ത​ത്തി​ൽ​ ​ചു​വ​ടു​വ​ച്ചു.​ ​സി.​കെ.​ജാ​നു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​ന​ട​ന്ന​ ​ആ​ദി​വാ​സി​ ​സ​മ​ര​മാ​യി​രു​ന്നു​ ​ഇ​തി​വൃ​ത്തം.​ ​മ​ത്സ​രം​ ​ക​ഴി​ഞ്ഞ് ​വേ​ദി​ക്ക് ​പു​റ​ത്തു​ ​വ​ന്ന​പ്പോ​ൾ​ ​അ​ദ്ധ്യാ​പി​ക​ ​പി.​കെ.​ശോ​ഭ​ന​യും​ ​അ​മ്മ​ ​ത​ങ്ക​മ​ണി​യും​ 28​കാ​ര​നാ​യ​ ​ദി​നേ​ശി​നെ​ ​കെ​ട്ടി​പി​ടി​ച്ചു.​ ​നി​ഷ്‌​ക​ള​ങ്ക​ ​ഭാ​വ​ത്തോ​ടെ​ ​അ​വ​ൻ​ ​ചോ​ദി​ച്ചു​ ​'​അ​മ്മേ​ ​ന​ന്നാ​യോ...​'​ ​കെ​ട്ടി​പി​ടി​ച്ചു​ ​നി​റ​ക​ണ്ണു​ക​ളോ​ടെ​ ​ഒ​രു​ ​ഉ​മ്മ​യാ​യി​രു​ന്നു​ ​മ​റു​പ​ടി.​ ​ക​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​കു​ടും​ബ​ശ്രീ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​സം​സ്ഥാ​ന​ ​ബ​ഡ്‌​സ് ​ക​ലോ​ത്സ​വ​ത്തി​ന്റെ​ ​മ​ത്സ​ര​ഫ​ലം​ ​വ​ന്ന​പ്പോ​ൾ​ ​നാ​ടോ​ടി​ ​നൃ​ത്തം​ ​സി​നീ​യ​ർ​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ദി​നേ​ശി​നാ​യി​രു​ന്നു​ ​ഒ​ന്നാം​സ്ഥാ​നം.​ ​മ​ല​പ്പു​റം​ ​തൃ​ക്ക​ല​ങ്ങോ​ട് ​ഭി​ന്ന​ശേ​ഷി​ ​പു​ന​ര​ധി​വാ​സ​ ​കേ​ന്ദ്ര​ത്തി​ലാ​ണ് ​ദി​നേ​ശ്.​ ​പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ത്തി​ലെ​ ​അ​ദ്ധ്യാ​പി​ക​ ​ശോ​ഭ​ന​യാ​ണ് ​നാ​ടോ​ടി​നൃ​ത്തം​ ​പ​രി​ശീ​ലി​പ്പി​ച്ച​ത്.
തൃ​ക്ക​ല​ങ്ങോ​ട് ​പ​ണി​തീ​രാ​ത്ത​ ​വീ​ട്ടി​ൽ​ ​ചേ​ട്ട​നും​ ​അ​മ്മ​യ്ക്കു​മൊ​പ്പ​മാ​ണ് ​ദി​നേ​ശി​ന്റെ​ ​താ​മ​സം.​ ​പി​താ​വ് ​ദാ​മോ​ദ​ര​ൻ​ ​നേ​ര​ത്തെ​ ​മ​ര​ണ​മ​ട​ഞ്ഞു.​ ​ദാ​മോ​ദ​ര​ൻ​ ​-​ ​ത​ങ്ക​മ​ണി​ ​ദ​മ്പ​തി​ക​ൾ​ക്ക് ​ആ​റു​ ​മ​ക്ക​ളാ​ണ്.​ ​ഇ​തി​ൽ​ ​അ​ഞ്ചാ​മ​ത്തെ​ ​മ​ക​നാ​ണ് ​ദി​നേ​ശ്.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.