SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.10 PM IST

അമലയിൽ സബ്സിഡി നിരക്കിൽ ചികിത്സ

Increase Font Size Decrease Font Size Print Page
medi

കൈപ്പറമ്പ്: പഞ്ചായത്തിൽ താമസിക്കുന്ന അമല ആശുപത്രിയിൽ ചികിത്സ തേടുന്നവർക്ക് 35 ശതമാനം സബ്‌സിഡി നിരക്കിൽ മരുന്ന് ഒഴികെ ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിന് ആശുപത്രി അധികാരികളുമായി കൈപ്പറമ്പ് പഞ്ചായത്ത് ഭാരവാഹികൾ ധാരണയായി. പഞ്ചായത്ത് പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ഫോം വഴിയാണ് അനുകൂല്യം ലഭ്യമാകുക. ആശുപത്രി ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജോ. ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, ജനറൽ മാനേജർ

ബോർജിയോ ലൂയിസ്, എമർജൻസി റിലേഷൻ ഓഫീസർ പി.ഡി.ജോയ് എന്നിവരും കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് ലിന്റി ഷിജു, സി.എം.ലോറൻസ്, സി.വി.കുര്യാക്കോസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY