
കൊച്ചി: എറണാകുളം മാർക്കറ്റിൽ നിന്ന് സ്കൂട്ടർ കടത്തിക്കൊണ്ടുപോയ പ്രതിയെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ തിരുവനന്തപുരം പേട്ട സ്വദേശി കണ്ണനാണ് (പാഞ്ചാലി കണ്ണൻ,26) പിടിയിലായത്.ഇടപ്പള്ളി സ്വദേശി മുഹമ്മദ് ഫായിസിന്റെ സ്കൂട്ടറാണ് ജനുവരി 23ന് രാത്രി മോഷണം പോയത്.
എറണാകുളം മാർക്കറ്റിൽ ഫായിസിന്റെ പിതാവ് നടത്തുന്ന കടയുടെ മുന്നിലാണ് പാർക്ക് ചെയ്തിരുന്നത്. എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ സി.സി ടിവി ദൃശ്യങ്ങളും സൈബർ സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.എസ്.ഐമാരായ സി.അനൂപ്,രവീന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |