SignIn
Kerala Kaumudi Online
Monday, 16 February 2026 1.30 AM IST

നല്ല നാലു മലയാളി സെഞ്ച്വറികൾ

Increase Font Size Decrease Font Size Print Page
varun-nayanar

ആഭ്യന്തര ക്രിക്കറ്റിൽ ഇന്നലെ നാലുമലയാളി താരങ്ങളാണ് സെഞ്ച്വറി നേടിയത്. അണ്ടർ 23 സി. കെ. നായിഡു ട്രോഫിയിൽ വരുൺ നായനാർ,സീ​നി​യ​ർ​ ​വ​നി​താ​ ​ഏ​ക​ദി​ന​ ​ടൂ​ർ​ണ​മെ​ന്റി​ൽ ദൃശ്യ ഐ.വി,​ദ​ക്ഷി​ണ​ ​മേ​ഖ​ല​ ​അ​ണ്ട​ർ​-14​ ​ക്രി​ക്ക​റ്റിൽ ​ ​വ​സി​ഷ്ഠ് ​അ​രു​ൺ ,​ ​ആ​രോ​ൺ​ ​അ​ല​ക്സ് എന്നിവർക്കായിരുന്നു ഇന്നലെ സെഞ്ച്വറി ആഘോഷിക്കാൻ അവസരമൊരുങ്ങിയത്.

മൂന്നാം സെഞ്ച്വറിയുമായി
വരുൺ നായനാർ

തിരുവനന്തപുരം: അണ്ടർ 23 സി. കെ. നായിഡു ട്രോഫിയിൽ ജാർഖണ്ഡിനെതിരെ ഒൻപത് റൺസിന്റെ നിർണ്ണായക ലീഡ് സ്വന്തമാക്കി കേരളം. ജാർഖണ്ഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 274നെതിരെ കേരളം ആദ്യ ഇന്നിംഗ്സിൽ 283 റൺസെടുത്തു. തുടർച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നേടിയ വരുൺ നായനാരുടെ (108) പ്രകടനമാണ് കേരളത്തിന് മുതൽക്കൂട്ടായത്. അഭിഷേക് ജെ. നായർ(45),അഹ്മദ് ഇമ്രാൻ(69), അഭിജിത്ത് പ്രവീൺ (23) എന്നിവരും കേരളത്തിനായി പൊരുതി.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ജാർഖണ്ഡ് രണ്ടാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ ഒരു റണ്ണെന്ന നിലയിലാണ്.

നാ​ലാം​ ​വി​ജ​യ​വു​മാ​യി
കേ​ര​ള​ ​വ​നി​ത​കൾ

റാ​ഞ്ചി​:​ ​സീ​നി​യ​ർ​ ​വ​നി​താ​ ​ഏ​ക​ദി​ന​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​തു​ട​ർ​ച്ച​യാ​യ​ ​നാ​ലാം​ ​വി​ജ​യ​വു​മാ​യി​ ​കേ​ര​ളം.​ ​ഇ​ന്ന​ലെ​ ​പ​ഞ്ചാ​ബി​നെ​ ​എ​ട്ട് ​വി​ക്ക​റ്റി​നാ​ണ് ​കേ​ര​ളം​ ​തോ​ൽ​പ്പി​ച്ച​ത്.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​പ​ഞ്ചാ​ബ് 50​ ​ഓ​വ​റി​ൽ​ ​ഒ​ൻ​പ​ത് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 186​ ​റ​ൺ​സെ​ടു​ത്തു.​ ​കേ​ര​ളം​ 42.2​ ​ഓ​വ​റി​ൽ​ ​ര​ണ്ട് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ ​ല​ക്ഷ്യ​ത്തി​ലെ​ത്തി.​ ​സെ​ഞ്ച്വ​റി​ ​നേ​ടി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്ന​ ​ഐ.​വി.​ ​ദൃ​ശ്യ​യാ​ണ് ​(106​*​)​ ​കേ​ര​ള​ത്തി​ന് ​വി​ജ​യ​മൊ​രു​ക്കി​യ​ത്.
സ്കോ​ർ​:​ ​പ​ഞ്ചാ​ബ് ​-​ 50​ ​ഓ​വ​റി​ൽ​ 186​/9,​ ​കേ​ര​ളം​ ​-​ 42.2​ ​ഓ​വ​റി​ൽ​ 187​/2.

അ​ണ്ട​ർ​ 14​ ​ക്രി​ക്ക​റ്റ് ​:​ ​വ​സി​ഷ്ഠി​നും
ആ​രോ​ണി​നും​ ​സെ​ഞ്ച്വ​റി

വി​ജ​യ​ന​ഗ​രം​:​ ​ദ​ക്ഷി​ണ​ ​മേ​ഖ​ല​ ​അ​ണ്ട​ർ​-14​ ​ക്രി​ക്ക​റ്റ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ​ ​കേ​ര​ളം​ 445​/6​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സ് ​ഡി​ക്ല​യ​ർ​ ​ചെ​യ്തു.​ ​വ​സി​ഷ്ഠ് ​അ​രു​ൺ​(124​),​ ​ആ​രോ​ൺ​ ​അ​ല​ക്സ് ​(133​*​)​എ​ന്നി​വ​രു​ടെ​ ​ത​ക​ർ​പ്പ​ൻ​ ​സെ​ഞ്ച്വ​റി​ക​ളാ​ണ് ​കേ​ര​ള​ത്തി​ന് ​മി​ക​ച്ച​ ​സ്കോ​ർ​ ​സ​മ്മാ​നി​ച്ച​ത്.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഹൈ​ദ​രാ​ബാ​ദി​ന് 27​ ​റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ​ ​ര​ണ്ട് ​വി​ക്ക​റ്റു​ക​ൾ​ ​ന​ഷ്ട​മാ​യി.
ഓ​പ്പ​ണ​റാ​യി​ ​ഇ​റ​ങ്ങി​യ​ ​വ​സി​ഷ്ഠ് 120​ ​പ​ന്തു​ക​ളി​ൽ​ ​നി​ന്നാ​ണ് 124​ ​റ​ൺ​സ് ​നേ​ടി​യ​ത്.​ 14​ ​ബൗ​ണ്ട​റി​ക​ളും​ ​ര​ണ്ട് ​സി​ക്സും​ ​അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു​ ​വ​സി​ഷ്ഠി​ന്റെ​ ​ഇ​ന്നിം​ഗ്സ്.​ ​ക്യാ​പ്ട​ൻ​ ​അ​ർ​ജു​ൻ​ ​വി.​ ​നാ​യ​ർ​ക്കൊ​പ്പം​ 129​ ​റ​ൺ​സുംകൂ​ട്ടി​ച്ചേ​ർ​ത്തു.​ ​അ​ർ​ജു​ൻ​ 56​ ​റ​ൺ​സെ​ടു​ത്തു.​ ​തു​ട​ർ​ന്നെ​ത്തി​യ​ ​ആ​രോ​ൺ​ ​അ​ല​ക്സ് 133​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.​ 138​ ​പ​ന്തു​ക​ളി​ൽ​ ​ഏ​ഴ് ​ബൗ​ണ്ട​റി​ക​ളും​ ​ഏ​ഴ് ​സി​ക്സും​ ​അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു​ ​ആ​രോ​ണി​ന്റെ​ ​ഇ​ന്നിം​ഗ്സ്.​ 55​ ​പ​ന്തു​ക​ളി​ൽ​ ​നി​ന്ന് 50​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്ന​ ​എ​ഡ്വി​ൻ​ ​എ​ൽ​ദോ​സി​ന്റെ​ ​പ്ര​ക​ട​ന​വും​ ​ശ്ര​ദ്ധേ​യ​മാ​യി.

TAGS: NEWS 360, SPORTS, VARUN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.