SignIn
Kerala Kaumudi Online
Sunday, 26 April 2026 4.06 AM IST

കെ.എഫ്.ആർ.ഐയ്ക്ക് പുരസ്‌കാരം

Increase Font Size Decrease Font Size Print Page
kfri-
നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡിന് കീഴിലുള്ള രാജ്യത്തെ മികച്ച പ്രാദേശിക കേന്ദ്രത്തിനുളള പുരസ്കാരം കെ.എഫ്.ആർ.ഐ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. പി. സുജനപാൽ, പ്രൊജക്ട് മാനേജർ ഡോ. യു.എം. ചന്ദ്രശേഖര എന്നിവർ ഏറ്റുവാങ്ങുന്നു

തൃശൂർ: ഔഷധസസ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ദേശീയ പുരസ്‌കാരം കേരള വനഗവേഷണ സ്ഥാപനത്തിന്. നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡിന് കീഴിലുള്ള രാജ്യത്തെ മികച്ച പ്രാദേശിക കേന്ദ്രമായി കെ.എഫ്.ആർ.ഐ തിരഞ്ഞെടുക്കപ്പെട്ടു.പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. പി. സുജനപാൽ, പ്രൊജക്ട് മാനേജർ ഡോ. യു.എം. ചന്ദ്രശേഖര എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡ് സംഘടിപ്പിച്ച 'ചിന്തൻ ശിബിർ' എന്ന ദേശീയ സംഗമത്തിലാണ് അവാർഡ് വിതരണം.
പ്രവർത്തനങ്ങളുടെ ഏകോപനം, ഔഷധസസ്യങ്ങളുടെ സംരക്ഷണം, കൃഷി വ്യാപനം, വിപണന സൗകര്യങ്ങൾ തുടങ്ങിയവയിൽ നടത്തിയ മികച്ച ഇടപെടലുകളാണ് പുരസ്‌കാരത്തിന് അർഹമാക്കിയതെന്ന് ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർ അറിയിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.