
നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് ഭിന്നശേഷി അദ്ധ്യാപക നിയമനപ്രശ്നം പരിഹരിക്കും. ഈ സർക്കാരിന്റെ കാലത്ത് പ്രശ്നം പരിഹരിക്കപ്പെടരുതെന്ന നിർബന്ധം പ്രതിപക്ഷ നേതാവിനടക്കമുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ ആദ്യമായാണ് അദ്ധ്യയന വർഷം തീരും മുമ്പ് പാഠപുസ്തകങ്ങൾ അച്ചടിച്ചത്. ഒന്നുമുതൽ പത്താം ക്ലാസ് വരെ ഓൾ പ്രമോഷനാണ്. ഇതറിയാതെയാണ് കുട്ടികൾ ജയിച്ചോ തോറ്റോ എന്നറിയുന്നതിന് മുമ്പ് പാഠപുസ്തകങ്ങൾ അച്ചടിച്ചെന്ന ചെന്നിത്തലയുടെ പരിഹാസം. വിദ്യാഭ്യാസ വകുപ്പിൽ തുഗ്ലക് പരിഷ്ക്കാരമെന്ന് പറയുന്നവർ അത് എന്തെന്ന് വെളിപ്പെടുത്തണം.
-വി.ശിവൻകുട്ടി
വിദ്യാഭ്യാസ മന്ത്രി
ആലിന്റെ
ആത്മാവിന്
നിത്യശാന്തി
നേരുന്നു
ജീവിതത്തിലെ ഏറ്റവും വേദനനിറഞ്ഞ നിമിഷത്തിലും കുഞ്ഞു മകളുടെ അവയവങ്ങൾ മറ്റുള്ളവർക്ക് നൽകാൻ തീരുമാനിച്ച മാതാപിതാക്കളുടെ തീരുമാനം അഭിനന്ദനാർഹം. ആ നിസ്വാർത്ഥ തീരുമാനത്തിലൂടെ, അവർ മറ്റുള്ളവർക്ക് ജീവിതവും പ്രത്യാശയും സമ്മാനിച്ചു. ആലിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ദുഃഖിതരായ കുടുംബത്തിന് ഹൃദയം തൊട്ട് അനുശോചനം
- രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
ഗവർണർ
പ്രേംകുമാറിന്റെ
തെറ്റിദ്ധാരണ മാറ്റും
സാഹിത്യ അക്കാഡമി ചെയർമാൻ സച്ചിദാനന്ദന്റേയും പ്രേംകുമാറിന്റെയും അഭിപ്രായങ്ങളെ വ്യക്തിപരമായ നിലപാടുകളായാണ് സർക്കാർ കാണുന്നത്. അതിന്റെ പേരിൽ ആരെയും മാറ്റിനിറുത്തുന്ന നയം സർക്കാരിനില്ല. പ്രേംകുമാറിന് തെറ്റിദ്ധാരണയുണ്ടായ സാഹചര്യത്തിൽ വ്യക്തത വരുത്തും. ചലച്ചിത്ര അക്കാഡമി ഭാരവാഹിത്വത്തിൽ വന്ന മാറ്റം പ്രേംകുമാറിന്റെ നിലപാടുകളുടെയോ അഭിപ്രായപ്രകടനങ്ങളുടെയോ പേരിലല്ല. ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് സ്വാഭാവികമായ നടപടിക്രമമെന്ന നിലയിലാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തത്.
-സജി ചെറിയാൻ
സാംസ്കാരിക മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |