
കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് മദ്ധ്യവയസ്‌കന്റെ 20,20,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസെടുത്തു. പള്ളിക്കുന്ന് സ്വദേശിയായ 56 കാരന്റെ പരാതിയിലാണ് സൈബർ ക്രൈം പൊലീസ് കേസെടുത്തത്. വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ട ശേഷം കഴിഞ്ഞ വർഷം ഡിസംബർ 22 മുതൽ ജനുവരി 21 വരെയുള്ള കാലയളവിൽ 20, 20,000 രൂപ നിക്ഷേപിച്ച ശേഷം അയച്ചു കൊടുത്ത പണമോ ലാഭമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് സൈബർ തട്ടിപ്പു സംഘത്തിനെതിരെ സൈബർ പൊലീസ് കേസെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |