
പാലക്കാട്: സർക്കാർ ജീവനക്കാരെ ഇത്രത്തോളം ദ്രോഹിച്ച ഒരു ഭരണകൂടം മുമ്പ് ഉണ്ടായിട്ടില്ല. യു.ഡിഎ.ഫ് അധികാരത്തിൽ തിരിച്ചെത്തുന്നതോടെ ജീവനക്കാർക്ക് ശാപമോക്ഷം ലഭിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. കെ.ജി.ഒ.യു സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് കെ.സി.സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. വി.കെ.ശ്രീകണ്ഠൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ചന്ദ്രൻ, കെ.എ.തുളസി, സന്ദീപ് വാര്യർ, ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബി.ഗോപകുമാർ സ്വാഗതവും ട്രഷറർ ഡോ.ആർ.രാജേഷ് നന്ദിയും രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
