SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.33 PM IST

60 ലേക്ക് നദിയ, 30ന്റെ ലുക്ക്

Increase Font Size Decrease Font Size Print Page
s

പ്രായത്തെ വെല്ലുന്ന ലുക്കിൽ ആണ് എപ്പോഴും നദിയ മൊയ്തു. ഒക്ടോബറിൽ 60 വയസ് പൂർത്തിയാകുന്ന നദിയ ഇപ്പോഴും മുപ്പതിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കുന്നു. നദിയയെ ഇന്നും ചെറുപ്പമാക്കി നിലനിറുത്തുന്നത് അവരുടെ അച്ചടക്കമുള്ള ജീവിതശൈലിയും പോസിറ്റീവായ ചിന്താഗതികളുമാണ്. നദിയയുടെ ചുറുചുറുക്കിന് പിന്നിലെ പ്രധാന രഹസ്യം ജീവിതത്തിലെ കണിശമായ അച്ചടക്കമാണ്. ഷൂട്ടിംഗിന് പോകുമ്പോഴും വ്യായാമം മുടക്കാതിരിക്കാൻ ബാഗിൽ ആദ്യം എടുത്തു വക്കുന്നത് സ്പോർട്സ് ഷൂസ് ആണെന്ന് നദിയ പറഞ്ഞിട്ടുണ്ട്.ഒരേ വ്യായാമം ചെയ്ത് മടുക്കാതിരിക്കാൻ നടത്തം, ജിം, സ്ട്രെച്ചിംഗ്, ട്രെഡ്‌മിൽ, യോഗ, പൈലേറ്റ്സ് എന്നിവ മാറി മാറി പരീക്ഷിക്കുന്നു.

ഭാരം ഉയർത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സ്ട്രെങ്ത് ട്രെയിനിംഗ് വ്യായാമങ്ങൾ ചെയ്യുന്നത് തനിക്ക് കൂടുതൽ ആത്മവിശ്വാസവും കരുത്തും നൽകുന്നുവെന്ന് നദിയ. മൗണ്ടൻ ക്ലൈംബർ, വൺ-ലെഗ് ഡംബെൽ സ്ക്വാട്ട്, ഡിക്ലൈൻ പുഷ്-അപ്പ് എന്നിവ താരം സ്ഥിരമായി ചെയ്യുന്ന വ്യായാമങ്ങളാണ്.
നദിയ ഒരു ഭക്ഷണപ്രിയയാണ്. അതുകൊണ്ടുതന്നെ കർശനമായ ഡയറ്റുകളിൽ വിശ്വസിക്കുന്നില്ല.ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ കഴിക്കുമെങ്കിലും അളവിൽ മിതത്വം പാലിക്കുന്നു.
മനസ്സിന്റെ സൗന്ദര്യമാണ് ശരീരത്തിൽ കാണുന്നത്" എന്ന് വിശ്വസിക്കുന്ന നദിയ, എല്ലാ കാര്യങ്ങളെയും പോസിറ്റീവ് ആയി കാണാൻ ശ്രമിക്കുന്നു. ജീവിതത്തിൽ ലഭിക്കുന്ന ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുന്നത് യുവത്വം നിലനിറുത്താൻ സഹായിക്കുന്നു.

"ജീവിതത്തിൽ എപ്പോഴും 'താങ്ക്ഫുൾ' ആയിരിക്കണം. നമുക്ക് കുറേ ആഗ്രഹിക്കാം, ആഗ്രഹങ്ങൾ ഒരിക്കലും അവസാനിക്കില്ല. കിട്ടുന്നതെന്താണോ അതിൽ സന്തോഷം കാണുക. അങ്ങനെ ചെയ്‌താൽ നമുക്കെപ്പോഴും ജീവിതത്തിൽ സന്തോഷം ഉണ്ടാവും. നമ്മുടെ മനസിനും ശരീരത്തിനും അത് യുവത്വം നൽകും. മനസിന്റെ സൗന്ദര്യമാണ് ശരീരത്തിൽ കാണുക," നദിയയുടെ വാക്കുകൾ. ഇടവേളക്കുശേഷം നദിയ മലയാളത്തിലേക്ക് വരികയാണ്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ബാച്ചിലർ പാർട്ടി ഡ്യൂ ആണ് ചിത്രം. ഭീഷ്മപർവ്വത്തിനുശേഷം നദിയ വീണ്ടും അമൽ നീരദ് ചിത്രത്തിന്റെ ഭാഗമാകുന്നു.

TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY