SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.34 PM IST

വിന്റേജ് ഫാഷനിൽ അനുപമ

Increase Font Size Decrease Font Size Print Page
s

റെഡ് ഫ്ളോറൽ ഡിസൈൻ സാരിയിൽ അതിസുന്ദരിയായി നടി അനുപമ പരമേശ്വരൻ. വിന്റേജ് ഫാഷനെ ഓർമിപ്പിക്കുന്നതാണ് അനുപമയുടെ ചിത്രങ്ങൾ.സാരിയിലുള്ള പുതിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു.

തെന്നിന്ത്യയാകെ സുപരിചിതയായ നടിമാരിലൊരാളാണ് അനുപമ പരമേശ്വരൻ.പ്രേമം എന്ന മലയാള ചിത്രത്തിലൂടെയാണ് കരിയർ തുടങ്ങുന്നത്. മലയാളത്തിൽനിന്ന് തമിഴിലേക്ക് എത്തിയ അനുപമയെ പിന്നെ കണ്ടത് തെലുങ്കിലാണ്.ഇന്ന് ടോളിവുഡിലെ ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് അനുപമ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. ഇരിങ്ങാലക്കുടയിൽ ജനിച്ച അനുപമയുടെ കുട്ടിക്കാലം മുതലുളള ആഗ്രഹം സിനിമ നടിയാവുക എന്നതായിരുന്നു. ഓഡിഷനിൽ പങ്കെടുത്താണ് അനുപമ ' പ്രേമം' എന്ന ചിത്രത്തിലേക്ക് അവസരം ലഭിക്കുന്നത് .അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം സിനിമയിലെ മേരി എന്ന കഥാപാത്രം ഏറെ ആരാധകരെ നേടി കൊടുത്തു.ഇന്നും അനുപമ അറിയപ്പെടുന്നത് മേരി എന്ന കഥാപാത്രത്തിലൂടെയാണ്. അ ആ, സതമാനം ഭവതി, കൃഷ്ണാർജുന യുദ്ധം തുടങ്ങിയ ചിത്രങ്ങളിലൂടെ അനുപമ തെലുങ്കു പ്രേക്ഷകർക്കു സുപരിചിതയായി മാറി.ഷറഫുദ്ദീൻ നായകനായ പെറ്റ് ഡിറ്റക്ടീവ് ആണ് അനുപമ നായികയായി ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രം.








TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY