
ന്യൂഡൽഹി: കേന്ദ്ര ബഡ്‌ജറ്റിൽ പ്രതിരോധമേഖലയ്‌ക്ക് കൂടുതൽ തുക വകയിരുത്തിയതിനെ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രം ശക്തവും സജ്ജവുമാക്കാനുള്ള നടപടികളുടെ ഭാഗമാണന്നും പി.ടി.ഐയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി.
സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള, ഇന്ത്യയുടെ ഭാവിക്കായുള്ള ഒരു ദർശന രേഖയാണത്. 21-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലെ ആദ്യ ബഡ്‌ജറ്റ് അടുത്ത കാൽ നൂറ്റാണ്ടിലെ വികസനം ലക്ഷ്യമിടുന്നു.
ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച അതിവേഗ പാതകൾ കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, പുതുച്ചേരി സംസ്ഥാനങ്ങൾക്ക് പ്രയോജനം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
യു.എസുമായുള്ള വ്യാപാര കരാർ, കേന്ദ്ര ബഡ്‌ജറ്റ് എന്നിവയിൽ കേന്ദ്രീകരിച്ച അഭിമുഖം പി.ആർ സ്റ്റണ്ട് ആണെന്ന് കോൺഗ്രസ് ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |