SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.25 PM IST

പ്രധാനമന്ത്രി 25ന് ഇസ്രയേലിലേക്ക്

Increase Font Size Decrease Font Size Print Page
modi

ന്യൂഡൽഹി: 25, 26 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേൽ സന്ദർശിക്കും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് സന്ദർശനം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രിയായ ശേഷം 2017ൽ മോദി ഇസ്രയേലിൽ പോയിരുന്നു. ഇരു രാജ്യങ്ങളും അടുത്ത സുഹൃത്തുക്കളാണെന്നും സമഗ്ര സഹകരണം ചർച്ചയാകുമെന്നും നെതന്യാഹു പറഞ്ഞു. ഇന്ത്യ ഒരു ചെറിയ രാജ്യമല്ല. 140 കോടി ജനങ്ങളുള്ള വളരെ ശക്തമായ രാജ്യമാണെന്നും ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ കഴിഞ്ഞ ഡിസംബറിൽ ഇസ്രയേലിൽ പോയിരുന്നു.

TAGS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY