SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.32 PM IST

കു​ട്ടി​യു​ടെ സ്വർ‌ണ മാല മോഷ്ടിച്ച യു​വ​തി​യു​ടെ​ ​വ​യ​റ്റിൽ മാല കൂടാതെ മറ്റൊരു സാധനം കൂടി,​ അമ്പരന്ന് ഡോക്ടർമാർ

Increase Font Size Decrease Font Size Print Page
chain-

കോ​ഴി​ക്കോ​ട്:​ ​നി​ല​മ്പൂ​രി​ൽ​ ​കു​ട്ടി​യു​ടെ​ ​ക​ഴു​ത്തി​ൽ​ ​നി​ന്ന് ​സ്വ​ർ​ണ​മാ​ല​ ​മോ​ഷ്ടി​ച്ച​ ​യു​വ​തി​ ​മ​റ്റൊ​രു​ ​സ്വ​ർ​ണ​ക്ക​മ്മൽ
കൂ​ടി​ ​വി​ഴു​ങ്ങി​യ​താ​യി​ ​ഡോ​ക്ട​ർ​മാ​ർ.​ ​കോ​ഴി​ക്കോ​ട് ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ക​ഴി​ഞ്ഞി​രു​ന്ന​ ​യു​വ​തി​യു​ടെ​ ​വ​യ​റ്റി​ലാ​ണ് ​ഒ​രു​ ​സ്വ​ർ​ണ​ക്ക​മ്മ​ൽ​ ​കൂ​ടി​ ​ക​ണ്ടെ​ത്തി​യ​ത്.​ ​കു​ട്ടി​യു​ടെ​ ​ക​ഴു​ത്തി​ലെ​ 3.5​ ​ഗ്രാം​ ​തൂ​ക്ക​മു​ള്ള​ ​സ്വ​ർ​ണ​മാ​ല​ ​മോ​ഷ്ടി​ച്ച് ​വി​ഴു​ങ്ങി​യ​ ​മു​ക്ക​ട്ട​യി​ൽ​ ​പാ​ലേ​മാ​ട് ​ക​ല്ല​ൻ​കു​ന്ന​ൻ​ ​സ​മീ​ന​യെ​(35​)​ ​ക​ഴി​ഞ്ഞ​ ​വ്യാ​ഴാ​ഴ്ച​യാ​ണ് ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ത്.​ ​മാ​ല​ ​വീ​ണ്ടെ​ടു​ക്കാ​നാ​യി​ ​ന​ട​ത്തി​യ​ ​എ​ക്സ്റേ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​വ​യ​റ്റി​ൽ​ ​മാ​ല​യ്ക്ക് ​പു​റ​മെ​ ​സ്വ​ർ​ണ​ക്ക​മ്മ​ൽ​ ​കൂ​ടി​ ​ക​ണ്ടെ​ത്തി​യ​തെ​ന്ന് ​മെ​ഡി.​കോ​ളേ​ജ്ഡോ​ക്ട​ർ​മാ​ർ​ ​പ​റ​ഞ്ഞു.​ ​ഇ​ത​വ​രു​ടെ​ ​ക​മ്മ​ൽ​ ​ത​ന്നെ​യെ​ന്നാ​ണ് ​സം​ശ​യം.​ ​കു​ട്ടി​യു​ടെ​ ​സ്വ​ർ​ണ​മാ​ല​യ​ല്ല​ ​ത​ന്റെ​ ​സ്വ​ർ​ണ​മാ​ണ് ​വി​ഴു​ങ്ങി​യ​തെ​ന്ന് ​വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ​ ​യു​വ​തി​ ​ത​ന്റെ​ ​ക​മ്മ​ൽ​ ​വി​ഴു​ങ്ങി​യ​തെ​ന്നാ​ണ് ​വി​വ​രം.​ ​വ​യ​റി​ള​ക്കി​ ​മാ​ല​ ​വീ​ണ്ടെ​ടു​ക്കാ​നു​ള്ള​ ​ശ്ര​മം​ ​ശ​നി​യാ​ഴ്ച​യും​ ​ഫ​ലം​ ​ക​ണ്ടി​ല്ല.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്ത​ ​പ്ര​തി​യെ​ ​തൊ​ണ്ടി​ ​മു​ത​ൽ​ ​ക​ണ്ടെ​ത്തു​ന്ന​തി​നാ​യി​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങു​ക​യാ​യി​രു​ന്നു.​ ​റി​മാ​ൻ​ഡ് ​കാ​ലാ​വ​ധി​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​യു​വ​തി​യെ​ ​മ​ഞ്ചേ​രി​ ​സ​ബ് ​ജ​യി​ലി​ലേ​ക്ക് ​മാ​റ്റി.

TAGS: CASE DIARY, CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY