
കൊച്ചി: ലഹരിവിരുദ്ധ ബോധവത്കരണം ലക്ഷ്യമിട്ട് കേരളത്തിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഒഫ് ടെക്‌നോളജീസ് (ജി ടെക്) ഇൻഫോപാർക്ക് ക്യാമ്പസിൽ സംഘടിപ്പിച്ച നാലാമത് മാരത്തണിന്റെ പുരുഷവിഭാഗം ഹാഫ് മാരത്തണിൽ ജയ്പൂർ സ്വദേശി സോനു യാദവും വനിതാ വിഭാഗം ഹാഫ് മാരത്തണിൽ ബീഹാർ നവാഡ സ്വദേശിനി ചന്ദ്രവന്ദി കുമാരിയും ജേതാക്കളായി. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ സോനു യാദവ് 1 മണിക്കൂർ 18 മിനിറ്റ് 44 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. 2 മണിക്കൂർ 8 മിനിറ്റ് 7 സെക്കൻഡിലാണ് ചന്ദ്രവന്ദി കുമാരി ഹാഫ് മാരത്തൺ പൂർത്തിയാക്കിയത്. കസ്റ്റംസ് വകുപ്പിൽ ഉദ്യോഗസ്ഥനായ സന്ദീപ് കുമാർ വർമയുടെ ഭാര്യയാണ് ചന്ദ്രവന്ദി കുമാരി.
പുരുഷ വിഭാഗം ഹാഫ് മാരത്തണിൽ മലയാളിയായ ഇടുക്കി വെള്ളാരംകുന്ന് സ്വദേശി സജിത്ത് കെ.എം രണ്ടാം സ്ഥാനവും ആഗ്ര സ്വദേശി രോഹിത് ഗുർജാർ മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗം ഹാഫ് മാരത്തണിൽ ചോറ്റാനിക്കര സ്വദേശിനി ശ്രീപ്രിയ എം.വി രണ്ടാം സ്ഥാനവും രമ്യ ടി മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള മെഡലുകൾ കൊച്ചി മേയർ വി കെ മിനിമോൾ, ജി ടെക് ചെയർമാൻ വി.കെ മാത്യൂസ്, ലിറ്റിമസ് 7 സി.ഇ.ഒ വേണു ഗോപാലകൃഷ്ണൻ, ചലച്ചിത്രതാരം അദിതി രവി എന്നിവർ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |