
പാലക്കാട്: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ (കെ.ജി.ഒ.യു) സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ ജീവനക്കാരോടുള്ള സമീപനങ്ങളിലുള്ള രോഷം വരുന്ന തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും എ.തങ്കപ്പൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.സി.സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ബി. ഗോപകുമാർ സ്വാഗതവും ജില്ലാ സെക്രട്ടറി വി.സുജിത് കുമാർ നന്ദിയും പ്രകടിപ്പിച്ചു. യാത്രഅയപ്പ് അനുമോദന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സമ്മേളനം വിവിധ പ്രമേയങ്ങൾ ചർച്ച ചെയ്തു. തുടർന്ന് സംസ്ഥാന കൗൺസിൽ യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. സംസ്ഥാന പ്രസിഡന്റായി ബി.ഗോപകുമാറിനെയും (എറണാകുളം) ജനറൽ സെക്രട്ടറിയായി ഡോ.ആർ.രാജേഷിനെയും (തിരുവനന്തപുരം) ട്രഷററായി ബീന പൂവത്തിലിനെയും (കോഴിക്കോട്) തിരഞ്ഞെടുത്തു. പി.ഐ.സുബൈർ കുട്ടി, സി.ബ്രിജേഷ്, എസ്. ബിനോജ്, സി.വി.ബെന്നി ( വൈസ് പ്രസിഡന്റുമാർ) ഡോ.ബാബു വർഗീസ്, എസ്.നൗഷാദ്, ഡോ.ജി.പി. പത്മകുമാർ, ആർ.വിനോദ് കുമാർ, ആർ.ശിവകുമാർ, പി.രാമചന്ദ്രൻ,( സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |